ഐ.എസ്.ആര്‍. ഒ : എക്സ്പോസാറ്റ് വിക്ഷേപണം നാളെ

ഐ.എസ്.ആര്‍. ഒ : എക്സ്പോസാറ്റ് വിക്ഷേപണം നാളെ

തിരുവനന്തപുരം: പി.എസ്‌.എല്‍.വിയുടെ അറുപതാം വിക്ഷേപണവുമായാണ് ഐ.എസ്‌.ആര്‍.ഒ 2024നെ വരവേല്‍ക്കുന്നത്. തമോഗര്‍ത്ത രഹസ്യങ്ങള്‍ തേടിയുള്ള എക്സ്പോസാറ്റ് ഉപഗ്രഹമാണ് ഈ ദൗത്യത്തില്‍ പി.എസ്‌.എല്‍.വി ബഹിരാകാശത്ത് എത്തിക്കുക.

ശ്രീഹരിക്കോട്ടയില്‍ നിന്ന് നാളെ രാവിലെ 9.10നാണ് വിക്ഷേപണം. ഇതോടൊപ്പം ഒപ്പം ചില സര്‍പ്രൈസുകളും ഇസ്രൊ കാത്തുവെച്ചിട്ടുണ്ട്.തമോഗര്‍ത്തങ്ങള്‍, ന്യൂട്രോണ്‍ സ്റ്റാറുകള്‍, സൂപ്പര്‍ നോവകള്‍ എന്നിങ്ങനെ പ്രപഞ്ചത്തിലെ അത്ഭുതങ്ങളുടെ ചുരുളഴിക്കാൻ ലക്ഷ്യമിട്ടാണ് ഇസ്രൊ എക്സപോസാറ്റ് ഉപഗ്രഹം വിക്ഷേപിക്കുന്നത്.