വാഷിംഗ്ടണ്‍ കൗണ്ടി സര്‍ക്യൂട്ട് കോടതി ജഡ്ജി വെടിയേറ്റ് മരിച്ചു

വാഷിംഗ്ടണ്‍ കൗണ്ടി സര്‍ക്യൂട്ട് കോടതി ജഡ്ജി വെടിയേറ്റ് മരിച്ചു
വാഷിംഗ്ടണ്‍ ഡിസി: വാഷിംഗ്ടണ്‍ കൗണ്ടി സര്‍ക്യൂട്ട് കോടതി ജഡ്ജി ആൻഡ്രൂ വില്‍ക്കിൻസണ്‍ വീട്ടില്‍ വച്ച്‌ വെടിയേറ്റു മരിച്ചു.
പ്രതിയെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് മേരിലാൻഡ് ഷെരീഫ് പറഞ്ഞു.

വ്യാഴാഴ്ച വൈകുന്നേരം ഭാര്യയും മകനും വീട്ടിലുണ്ടായിരുന്ന സമയത്താണ് ഇദ്ദേഹത്തിന് വെടിയേറ്റത്. പ്രതിയെന്നു സംശയിക്കപ്പെടുന്ന പെഡ്രോ അര്‍ഗോട്ട് (49) സായുധനും അപകടകാരിയുമായി കണക്കാക്കപ്പെടുന്നു.

സില്‍വര്‍ നിറത്തിലുള്ള 2009 മെഴ്‌സിഡസ് ജിഎല്‍ 450 വാഹനമാണ് ഇയാള്‍ ഓടിക്കുന്നത്‌. വില്‍കിൻസന്‍റെ മരണം കൗണ്ടിയിലുടനീളമുള്ള ജഡ്ജിമാര്‍ക്ക് ഉയര്‍ന്ന സുരക്ഷ നല്‍കുന്നതിന് കാരണമായി.

വാഷിംഗ്ടണ്‍ കൗണ്ടിയില്‍ താമസിക്കുന്ന ജഡ്ജിമാരുടെ സംരക്ഷണത്തിനായി ഇന്നലെ രാത്രി സൈനികരെ വിന്യസിച്ച്‌ എന്ന് മേരിലാൻഡ് സ്റ്റേറ്റ് പൊലീസ് പറഞ്ഞു