ലഹരിക്കേസിൽ പ്രതികളാകുന്ന സ്ത്രീകളുടെ ചിത്രങ്ങൾ പകർത്തരുത്; ഉദ‍്യോഗസ്ഥർക്ക് നിർദേശം

Aug 7, 2026 - 13:13
 0  5
ലഹരിക്കേസിൽ പ്രതികളാകുന്ന സ്ത്രീകളുടെ ചിത്രങ്ങൾ പകർത്തരുത്; ഉദ‍്യോഗസ്ഥർക്ക്  നിർദേശം

തിരുവനന്തപുരം: ലഹരിയുമായി ബന്ധപ്പെട്ട കേസുകളിൽ പ്രതികളാകുന്ന സ്ത്രീകളുടെ ചിത്രങ്ങൾ പകർത്തരുതെന്ന് എക്സൈസ് കമ്മിഷണർ. എക്സൈസ് ഉദ‍്യോഗസ്ഥർക്ക് നൽകിയ മാർഗനിർദേശത്തിലാണ് ഇക്കാര‍്യം പറയുന്നത്. സ്ത്രീകളുടെ ചിത്രങ്ങൾ പകർത്തരുതെന്നും അവ സോഷ‍്യൽ മീഡിയയിൽ പ്രചരിപ്പിക്കരുതെന്നുമാണ് നിർദേശം.

സാക്ഷികളുടെ സ്വകാര‍്യത സംരക്ഷിക്കണമെന്നാണ് മാർഗനിർദേശങ്ങളിൽ പറയുന്നത്. അവരുടെ സ്വകാര‍്യതയെ ബാധിക്കുന്ന തരത്തിൽ ചിത്രങ്ങളോ വിഡിയോകളോ ഔദ‍്യോഗികമോ അനൗദ‍്യോഗികമോ ആയ സോഷ‍്യൽ മീഡിയ പേജുകളിൽ പ്രസിദ്ധീകരിക്കരുതെന്നും നിർദേശമുണ്ട്. സോഷ‍്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാൻ വേണ്ടി പ്രത‍്യേകം ചിത്രീകരിക്കുന്ന ചിത്രങ്ങൾ തെളിവായി സ്വീകരിക്കരുതെന്നും എക്സൈസ് കമ്മിഷണർ വ‍്യക്തമാക്കുന്നു.