സുകുമാരക്കുറുപ്പിന്റേതെന്ന പേരില്‍ പുറത്തുവന്ന ചിത്രം തൃശൂര്‍ സ്വദേശി ദാമോദര മേനോന്റേതെന്ന് സഹോദരന്‍

Aug 28, 2026 - 16:00
 0  1
സുകുമാരക്കുറുപ്പിന്റേതെന്ന പേരില്‍ പുറത്തുവന്ന ചിത്രം തൃശൂര്‍ സ്വദേശി ദാമോദര മേനോന്റേതെന്ന് സഹോദരന്‍

തൃശൂര്‍: ചാക്കോ വധക്കേസ് പ്രതി സുകുമാരക്കുറുപ്പുമായി രൂപസാദൃശ്യമുള്ളയാളെ ബ്രൂണൈയില്‍ കണ്ടെത്തിയെന്ന വാര്‍ത്തയില്‍ ട്വിസ്റ്റ്. സുകുമാരക്കുറുപ്പിന്റേതെന്ന നിലയില്‍ പുറത്തുവന്ന പാസ്പോര്‍ട്ടിലെ ചിത്രങ്ങള്‍ തൃശൂര്‍ സ്വദേശി ദാമോദരമേനോന്റേതാണെന്നാണ് ഇയാളുടെ സഹോദരന്‍ സുരേന്ദ്ര മേനോന്‍ അവകാശപ്പെടുന്നത്. കരുമത്ര സ്വദേശിയാണ് ദാമോദര മേനോന്‍. ഇയാള്‍ വര്‍ഷങ്ങളായി ബ്രൂണൈയിലാണെന്നും സഹോദരന്‍ പറഞ്ഞു. ഇപ്പോള്‍ പുറത്തുവന്ന ചിത്രങ്ങള്‍ ദാമോദര മേനോന്റേതാണെന്ന് സഹോദരന്‍ പറയുന്നു.

ദാമോദര മേനോന് 80 വയസിനടുത്ത് പ്രായമുണ്ട്. ഇയാള്‍ ഇടയ്ക്ക് ഫോണില്‍ വിളിക്കുകയും ബന്ധുക്കളുമായി സംസാരിക്കാറുണ്ടെന്നും സഹോദരന്‍ വ്യക്തമാക്കി. പുറത്തുവന്ന ചിത്രം മൂന്ന് മാസം മുമ്പ് കണ്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ചിത്രത്തിലുള്ളത് ദാമോദര മേനോനാണെന്ന് നാട്ടുകാരും പറയുന്നുണ്ട്.