ലോക്സഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് ഇന്നലെ 87 സ്ഥാനാര്‍ത്ഥികള്‍ നാമ നിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു

ലോക്സഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് ഇന്നലെ 87 സ്ഥാനാര്‍ത്ഥികള്‍ നാമ നിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു

സംസ്ഥാനത്ത് വിവിധ ലോക്സഭാ മണ്ഡലങ്ങളിലായി ഇന്നലെ 87 സ്ഥാനാർത്ഥികള്‍ നാമ നിർദ്ദേശ പത്രിക സമർപ്പിച്ചു. പല സ്ഥാനാർത്ഥികളും ഒന്നില്‍ കൂടുതല്‍ നാമ നിർദ്ദേശ പത്രികകള്‍ സമർപ്പിച്ചിട്ടുണ്ട്.

ആകെ 152 പത്രികകള്‍ ഇന്ന് മാത്രം ലഭിച്ചു. നാമനിർദ്ദേശ പത്രികകളുടെ മണ്ഡലം തിരിച്ചുള്ള വിവരം: തിരുവനന്തപുരം 5, ആറ്റിങ്ങല്‍ 7, കൊല്ലം 5, പത്തനംതിട്ട 6, മാവേലിക്കര 3, ആലപ്പുഴ 7, കോട്ടയം 11, ഇടുക്കി 10, എറണാകുളം 7, ചാലക്കുടി 6, തൃശൂർ 13, ആലത്തൂർ 4, പാലക്കാട് 4, പൊന്നാനി 7, മലപ്പുറം 9, കോഴിക്കോട് 9, വയനാട് 7, വടകര 5, കണ്ണൂർ 17, കാസർകോട് 10.

മാർച്ച്‌ 28 ന് നാമനിർദ്ദേശ പത്രികാ സമർപ്പണം തുടങ്ങിയതു മുതല്‍ ഇതുവരെ സംസ്ഥാനത്ത് ആകെ 143 സ്ഥാനാർത്ഥികള്‍ പത്രിക സമർപ്പിച്ചിട്ടുണ്ട്. ഇതുവരെ ആകെ ലഭിച്ചത് 234 നാമനിർദ്ദേശ പത്രികകളാണ്. ഇതുവരെ ഏറ്റവുമധികം സ്ഥാനാർഥികള്‍ പത്രിക സമർപ്പിച്ചത് കൊല്ലത്തും തൃശൂരുമാണ്(11 വീതം). കാസർകോടും കണ്ണൂരും 10 സ്ഥാനാർഥികള്‍ നാമനിർദ്ദേശ പത്രിക സമർപ്പിച്ചിട്ടുണ്ട്. ഏറ്റവും കുറച്ച്‌ സ്ഥാനാർഥികള്‍ നാമനിർദ്ദേശ പത്രിക സമർപ്പിച്ചത് പത്തനംതിട്ടയിലാണ്(3).

നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഇന്നാണ് .