സുഗന്ധഗിരി മരം മുറി കേസ് : ഒമ്ബതു പ്രതികളും പിടിയില്‍

ല്‍പറ്റ: വയനാട് സുഗന്ധഗിരിയില്‍ അനധികൃതമായി മരം മുറിച്ച കേസിലെ ആകെയുള്ള ഒമ്ബതു പ്രതികളും പിടിയില്‍. സൗത്ത് വയനാട് ഡി.എഫ്.ഒയുടെ നിർദേശ പ്രകാരം കല്‍പറ്റ റേഞ്ച് ഫോറസ്റ്റ് ഓഫിസർ കെ.നീതുവും സംഘവുമാണ് അറസ്റ്റ് ചെയ്തത്.

കണിയാമ്ബറ്റ കാഞ്ഞിരം കോട്ടില്‍ പ്രിൻസ്(26), വൈത്തിരി കാരിക്കകത്ത് അബൂത്വാഹിർ (42), കോഴിക്കോട് ദ്വാരക നാഗോട്ടി പറമ്ബ് സുധീർ കുമാർ (62), കോഴിക്കോട് മാണ്ടോടി ഹനീഫ (58), കോഴിക്കോട് പുഴ കുന്നുമ്മല്‍ ഹസൻ കുട്ടി (56), മണല്‍ വയല്‍ ഇരഞ്ഞിക്കല്‍ അബ്ദുല്‍ നാസർ (49), മുട്ടില്‍ വെറ്റിലപ്പള്ളി ഇബ്രാഹിംകുട്ടി (51), മുട്ടില്‍ അതിലക്കുഴി ചന്ദ്രദാസ് (50), മീനങ്ങാടി എണ്ണപ്പാടം വീട് അബ്ദുല്‍ മജീദ് (37) എന്നിവരാണ് പിടിയിലായത്. ഇതില്‍ ആദ്യത്തെ മൂന്നുപേരെയും കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. മറ്റ് ആറു പേരും കല്‍പറ്റ സെഷൻസ് കോടതിയില്‍ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നെങ്കിലും തള്ളുകയായിരുന്നു. ഇതേ തുടർന്നാണ് അവരെയും അറസ്റ്റുചെയ്തത്.