കലാസ്‌നേഹികളിൽ നിന്ന് കലാസാഗർ അവാർഡിനുള്ള നോമിനേഷൻ ക്ഷണിച്ചു

കലാസ്‌നേഹികളിൽ നിന്ന് കലാസാഗർ അവാർഡിനുള്ള നോമിനേഷൻ ക്ഷണിച്ചു

കഥകളിയുടെ സമസ്ത മേഖലകളിലും കൃതഹസ്തത നേടി അരങ്ങു നിറഞ്ഞുനിന്ന് സമുചിത മേളപ്രയോഗം നടത്തി കഥകളിയുടെ മേളത്തിന്റെ പുത്തൻ ശൈലീവല്ക്കരണം അടയാളപ്പെടുത്തിയ കലാമണ്ഡലം കൃഷ്ണൻ കുട്ടി പൊതുവാളുടെ  ജന്മശതാബ്ദി 2024 മെയ് 28നു ആണ് ആ പരമാചാര്യന്റെ  സ്മരണ ശാശ്വതീകരിക്കുന്നതിനായി കലാസാഗർ ഏർപ്പെടുത്തിയ പുരസ്‌കാരത്തിനുള്ള നാമനിർദ്ദേശം കലാസ്വാദനകരിൽ നിന്ന് ക്ഷണിക്കുന്നു. കഥകളിയുടെ വേഷം, സംഗീതം, ചെണ്ട, മദ്ദളം, ചുട്ടി    തുടങ്ങിയ മേഖലയിലെ 0കലാകാരന്മാരെയും ഓട്ടൻതുള്ളൽ, ചാക്യാർകൂത്ത്,  കൂടിയാട്ടം, മോഹിനിയാട്ടം,  ഭരതനാട്യം,  കുച്ചുപ്പുടി,  തായമ്പക,  പഞ്ചവാദ്യത്തിലെ തിമില,  മദ്ദളം,  ഇടക്ക , ഇലത്താളം,  കൊമ്പ്   എന്നീ  കലാവിഭാഗങ്ങളിൽ പ്രാവീണ്യം  തെളിയിച്ച കലാകാരന്മാരെയും ആണ് കലാസാഗർ പുരസ്‌കാരം നൽകി ആദരിക്കുന്നത്.   

40നും 70നും ഇടക്ക് പ്രായമുള്ളവരും കേരളത്തിൽ സ്ഥിര താമസമാക്കിയ കലാകാരന്മാരും  ആയിരിക്കണം.  ഏപ്രിൽ 28നു മുൻപായി നാമനിർദ്ദേശം സെക്രട്ടറി, കലാസാഗർ, കവളപ്പാറ, ഷൊർണുർ 679523 എന്ന വിലാസത്തിലാണ്  അയക്കേണ്ടത്.  2024 മെയ് 28ആം തിയതി പുരസ്‌കാരങ്ങൾ സമര്‍പ്പിക്കും.

 രാജൻ പൊതുവാൾ

സെക്രട്ടറി

8129669995