മെറോമിയിലെ കാട്ടുനായ്ക്കളുടെ സാമ്രാജ്യത്തിൽ 

മെറോമിയിലെ കാട്ടുനായ്ക്കളുടെ സാമ്രാജ്യത്തിൽ 

മെറോമിയെന്ന വന്യജീവി സങ്കേതം  കാണേണ്ട കാഴ്ച തന്നെയാണ് . ഈ പ്രദേശത്തു എല്ലാ വന്യമൃഗങ്ങളും പ്രത്യേകം പ്രത്യേകം കൂട്ടങ്ങളായി കഴിയുന്നു. വന്യജീവികാഴ്ചകൾ കാണിച്ചുതരാൻ നല്ല ഒരുമാർഗ്ഗദർശിയെ കിട്ടിയതു ഞങ്ങൾക്ക് ഉപകാരമായി .  

കാട്ടു നായ്ക്കളെ കാണാനായിരുന്നു പ്രധാനമായും ഞങ്ങളുടെ യാത്ര. കാട്ടു നായ്ക്കൾ   ചീറ്റ, സിംഹം, പുള്ളിപ്പുലി എന്നിവയോട്  മല്പിടുത്തം നടത്തി വലിയ ഇരകളെ പിടിക്കുന്ന സ്ഥലത്തു ഞങ്ങൾ പോയി ..സിംഹത്തെ വരെ വിറപ്പിക്കുന്ന കാട്ടു ചെന്നായകളുണ്ട്. ബോട്സ്വാന വൈൽഡ് ഡോഗിനെ  വളരെ രസമാണ് കണ്ടു നിൽക്കാൻ..

ഞങ്ങളുടെ വീട്ടിലെ( ഡാർളി)യെന്ന പട്ടിയെ കൂടി വണ്ടിയിൽ കൊണ്ടുപോയിരുന്നു, വെറുതെ ഒരു രസത്തിനുവേണ്ടി . അവിടെ ചെന്നപ്പോൾ ഗൈഡ് പറഞ്ഞു എന്റെ ഡാർളി പട്ടിയെ  വേറെ പെർമിറ്റ്‌  ഇല്ലാതെ അകത്തു കയറ്റില്ലയെന്ന്. പ്രത്യകിച്ചുവൈൽഡ് ഡോഗിനെ കാണാൻപോകുമ്പോൾ വളരെ ശ്രദ്ധിക്കണം. കാരണം യാതൊരു  ലക്കും  ലഗാനും ഇല്ലാതെ അവ ആക്രമിക്കും.. ഡാർളിപട്ടിയെ ഒളിപ്പിച്ചു വെക്കാമെന്നുവെച്ചാൽ ഘ്രാണശക്തി യുള്ള wild ഡോഗ് മണത്തു വന്നു ആക്രമിക്കും. അതിനാൽ  ഞങ്ങൾ ഡാർളിയെ സെക്യൂരിറ്റിയുടെ കൈയ്യിൽ ഏല്പിച്ചിട്ടു ടിക്കറ്റ് എടുക്കാൻ പോയി.

ഞങ്ങൾ വളരെസങ്കടത്തോട് ഡാർളിയെ നോക്കി  അകത്തു കയറി മുന്നോട്ടു പോയി. പോകുന്നവഴി സാവൂട്ടിക്യാമ്പിലെ  ആളുകൾ ഉല്ലസിക്കുന്നത് കണ്ടു.

2 km ഉള്ളിലോട്ടു ചെന്നപ്പോൾ ചെറിയ കുറച്ചു പുള്ളിപട്ടികൾ നിൽക്കുന്നു. പെയിന്റ് അടിച്ച പോലെ തോന്നും അവയെ കണ്ടാൽ . ഞാൻ കരുതി ഇതാണോ കാട്ടു ചെന്നായെന്ന് ?വല്ലാത്ത നിരാശ തോന്നി. എന്നാൽ  കുറച്ചു കൂടി മുന്നോട്ടു ചെന്നപ്പോൾ ഗ്രൂപ്പു തിരിഞ്ഞു നിൽക്കുന്നു കാട്ടുപട്ടികൾ. 15,20,30 എണ്ണമുള്ള  ഗ്രൂപ്പുകളായി നിൽക്കുന്നു.. അവിടെ ഒരു 140km ചുറ്റളവിൽ വേറെ ഒരു മൃഗത്തെയും  കണ്ടില്ല വേട്ടപ്പട്ടികളെയല്ലാതെ . അങ്ങനെ മുന്നോട്ടുവണ്ടി നീങ്ങിയപ്പോൾ ഒരു സിംഹം വരുന്നു. വായുഗുളിക വാങ്ങാൻ പോകുന്നപോലെയുള്ള വരവുകണ്ടു  ഗൈഡ് പറഞ്ഞു, വണ്ടി പതുക്കെ ഒതുക്കിയിടാം, ഇപ്പോൾ കണ്ടോണം രസകരമായ കാഴ്ച്ച!

ഞങ്ങൾ 4×4 ൽ ശ്വാസംപിടിച്ചിരുന്ന് എല്ലാം നോക്കികൊണ്ടിരുന്നു. അപ്പോൾ  12 കാട്ടുപട്ടികൾ സിംഹത്തിനു ചുറ്റും വളഞ്ഞു. തിരുവാതിര കളിക്കാൻ നിൽക്കുന്ന പോലെ ഞങ്ങൾക്കുതോന്നി..അപകടം  മണത്തറിഞ്ഞ പോലെ സിംഹം പേടിച്ചു ഒറ്റയോട്ടം. കാട്ടു പട്ടികൾ ഭയമില്ലാതെ പിറകെ ഓടി. സിംഹരാജാവിനെയും തോൽപ്പിച്ചു കളഞ്ഞു ഇവരുടെ കൂട്ടം കൂടിയുള്ള ആക്രമണം. അപ്പോൾ ഗൈഡ് പറഞ്ഞു സിംഹത്തെ കയ്യിൽ കിട്ടിയാൽ ഭക്ഷണമാക്കുമെന്ന് .കൂട്ടായ്മ കാരണം ഇവയ്ക്ക്  ആരെയും ഭയമില്ല.

നാട്ടുപട്ടികളെ പോലെ തീറ്റിയോടു ആക്രാന്തമില്ല. കിട്ടുന്ന ഇര സമാധാനമായി പങ്കു വെക്കുന്നതും കണ്ടു. ഞങ്ങൾ തിരികെ വരുമ്പോൾ ഒരു കാട്ടു പട്ടി പ്രസവിച്ചുകിടക്കുന്നു. അതിനു കൊടുക്കാൻ ഒരു പട്ടി,  ഇറച്ചി കഷ്ണം കടിച്ചു കൊണ്ടു വരുന്നതും കണ്ടു. ഇറച്ചി കടിച്ചു വലിച്ചു ആ പെൺപട്ടിക്കു കൊണ്ടു വന്നു കൊടുക്കുന്ന കാഴ്ച്ച അത്ഭുതം തോന്നി, ഭാര്യയോടും കുഞ്ഞിനോടും ഉള്ള വാത്സല്യത്തിന്റെ കരുതൽ അതിന്റെ കൂർമ്മയുള്ളകണ്ണുകളിൽ കാണാം.

പെയിന്റ് ചെയ്തു വെച്ചിരിക്കുകയാണന്നു തോന്നുന്നതു കാരണം ഈ പട്ടികൾ  കാട്ടിൽ നിന്നാൽ ആരും ശ്രദ്ധിക്കില്ല , കാട്ടിലെ ചെടിയാണന്നേ  കാട്ടു പട്ടികളുടെ ദേഹം കണ്ടാൽ  തോന്നൂ .

കാട്ടു പട്ടിയും ഹൈനയുമായുള്ള യുദ്ധം വളരെ രസകരമാണ് . ഹൈനക്കു വകതിരിവില്ല. Wild dogs കൂട്ടം കൂടി വരുമ്പോൾ ആക്രമിച്ചു തോൽപ്പിക്കാൻ പറ്റില്ലയെന്നുള്ള തിരിച്ചറിവില്ല. സിംഹത്തിനു ആ തിരിച്ചറിവുണ്ട്. ഹൈന മിക്കവാറും കാട്ടു പട്ടികളുടെ ഇരയാകും.

ഉറുബുകൾ എന്ന ഒരു മൃഗമുണ്ട് അതിനെ വളരെ ഇഷ്ടമാണെന്നു തോന്നുന്നു. കാരണം അതിനെ കണ്ടപ്പോൾ 40 കാട്ടു പട്ടികൾ ഒന്നിച്ചു വളഞ്ഞുആക്രമിച്ചു കീഴ് പ്പെടുത്തി.. അവരുടെ തന്നെ അതിരിനുള്ളിൽ ഉള്ള തുറന്നപുൽത്തകിടിയിൽ നിന്നാണ് ഇരയെ ആക്രമിക്കുന്നത്. Okavango പുൽത്തകിടി വളരെ രസകരമാണ് .. പ്രകൃതി അവർക്കു വേട്ടയാടാൻ സൗകര്യമൊരുക്കികൊടുത്തിരിക്കുന്ന പോലെ തോന്നും.

പകൽ ചൂടിൽ വൈൽഡ് ഡോഗ്  വിശ്രമിക്കുന്നതുകണ്ടു  . ഞങ്ങൾ ഉച്ച കഴിഞ്ഞാണ്  പോയത് . പുലർസമയങ്ങളിൽ അവയ്ക്ക്  വളരെ ഉത്സാഹമാണന്നു പറഞ്ഞു.

 തിരികെ പോരാൻ ഒരുങ്ങിയപ്പോൾ ആഫ്രിക്കയിലെ ആകൃതിയില്ലാത്ത കാട്ടു പന്നിയുടെ ചിത്രം കാണിച്ചുതന്നു. വളരെ അത്ഭുതകരമായ ഹിഡൻസ്റ്റോറി വിശദമായി പറഞ്ഞുതരാമെന്നു ഗൈഡ് ഏറ്റിരിക്കുകയാണ്. 65000 വർഷങ്ങൾക്കു മുന്നിൽ മനുഷ്യരുടെ പലായനമെന്നുള്ള തെളിവുകൾ കാണിക്കാമെന്നു പറഞ്ഞു.

  തിരികെ എൻ‌ട്രൻസിൽ വന്നപ്പോൾ ഞങ്ങളുടെ ഡാർളി പട്ടിയെ കാണാനില്ല. ഞങ്ങൾ വിഷമിച്ചു പോയി. സെക്യൂരിറ്റിയുടെ അടുക്കൽ നിന്നും ഇറങ്ങി ഓടിയെന്നു പറഞ്ഞു. അങ്ങനെ ഞങ്ങൾ കൂട്ടമായി ഓരോ സ്ഥലം തിരഞ്ഞു ഡാർളി പട്ടിയെ തിരക്കാൻ തുടങ്ങി. അവസാനം സായിപ്പുമാർ tent   അടിച്ചു താമസിക്കുന്നിടത്തു നിന്നുനിർത്താതെ കുരയ്ക്കുന്നു. ഞങ്ങൾ അങ്ങോട്ടു ചെന്നു, അപ്പോൾ കണ്ടകാഴ്ച്ച യിൽ ഞങ്ങൾ ഞെട്ടിപ്പോയി. ഒരു പാമ്പ് ടെന്റിൽ  കയറി, ഉറങ്ങി കിടക്കുന്ന അവരുടെ കുഞ്ഞിനു നേരെ തല ഉയർത്തി നിൽക്കുന്നു. പട്ടി കുരയ്ക്കുന്നതു കൊണ്ടു പാമ്പിനു അനങ്ങൻ പറ്റുന്നില്ല.. പാമ്പിനെ കൊല്ലാൻ  പെർമിഷൻ ഇല്ലാതെ കൊല്ലാനും  പറ്റില്ല. ഞങ്ങൾ വിഷമിച്ചു..
അവസാനം അവിടെയുള്ള ഒരു മൂപ്പൻ വന്നു. "Samayaa..തക്വാൻ " ഇങ്ങനെ നമുക്ക് മനസിലാകാത്ത   ഭാഷയിൽ സംസാരിച്ചു.. അങ്ങനെ പറഞ്ഞപ്പോൾ പാമ്പ്  തല താഴ്ത്തി. അങ്ങനെ അവർ തന്നെ വന്നു പാമ്പിനെ പിടിച്ചു കൊണ്ടുപോയി..ഇവർ പാമ്പിനെ  കൊല്ലാറില്ല.. ഇവരുടെ ഭാഷയിൽ എന്തോ ഒരു പാട്ടു പാടുബോൾ പാമ്പ്  തിരിഞ്ഞു പോകുന്നത് ഞാൻ കണ്ടിട്ടുണ്ട്.....

 

ലീലാമ്മതോമസ്.. തൈപറമ്പിൽ..