ഗൗരി ലങ്കേഷ് വധക്കേസ് പ്രതിക്ക് മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ വൻ വിജയം
ഗൗരി ലങ്കേഷ് വധക്കേസ് പ്രതിക്ക് മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ വൻ വിജയം. ഗൗരി ലങ്കേഷ് വധക്കേസിലെ പ്രതി ശ്രീകാന്ത് പങ്കാർക്കറാണ് മഹാരാഷ്ട്രയിലെ ജാൽന മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽസ്വതന്ത്ര സ്ഥാനാർത്ഥിയായി വിജയിച്ചത്. ആയുധശേഖര കേസിലും പങ്കാർക്കർ പ്രതിയാണ്
ബി.ജെ.പിയുടെയും മറ്റ് കക്ഷികളുടെയും സ്ഥാനാർത്ഥികളെ പരാജയപ്പെടുത്തി 2,621 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു പങ്കാർക്കറുടെ വിജയം.
ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേന വാർഡിൽ സ്ഥാനാർത്ഥിയെ നിർത്തിയിരുന്നില്ല. ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ വിചാരണ നേരിടവെയാണ് പങ്കാർക്കറുടെ വിജയം