ദുബായ് വിമാനത്താവളത്തിനു സമീപം ഡ്രോണുകൾ പതിച്ചു; ഇന്ത്യക്കാരനുൾപ്പെടെ നാലു പേർക്ക് പരിക്ക്
ദുബായ്: ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം ഡ്രോണുകൾ വീണ് ഇന്ത്യൻ പൗരൻ അടക്കം നാലു പേർക്ക് പരിക്ക്. ഗൾഫ് മേഖലയിൽ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെയാണ് സംഭവം. നാലു പേർക്ക് പരിക്കേറ്റതായി അധികൃതർ സ്ഥിരീകരിച്ചു.
ഒരു ഇന്ത്യക്കാരനും രണ്ടു ഘാന സ്വദേശികൾക്കും ഒരു ബംഗ്ലാദേശ് സ്വദേശിക്കമാണ് പരിക്കേറ്റതെന്ന് ദുബായ് മീഡിയ ഓഫീസ് എക്സിൽ അറിയിച്ചു. ആരുടെയും പരിക്കുകൾ ഗുരുതരമല്ലെന്നാണ് വിവരം. അപകടം ഉണ്ടായെങ്കിലും വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ സാധാരണ നിലയിൽ തുടരുന്നുണ്ടെന്ന് ദുബായ് മീഡിയ ഓഫീസ് വ്യക്തമാക്കി.