ഡോ.ജേക്കബ് സാംസൺ ക്രൈസ്തവ ദീപിക പത്രാധിപർ

Jun 11, 2026 - 19:32
 0  7
ഡോ.ജേക്കബ് സാംസൺ  ക്രൈസ്തവ ദീപിക പത്രാധിപർ

 ഡോ.ജേക്കബ് സാംസനെ സി.എസ്.ഐ. ദക്ഷിണ കേരള  മഹായിടവകയുടെ മുഖപത്രമായ ക്രൈസ്തവ ദീപികയുടെ പത്രാധി പരായി ( ഹോണററി) നിയമിച്ചു. മഹായിടവക സെക്രട്ടറി ഡോ.റ്റി.റ്റി. പ്രവീൺ എം.എൽ.എ. യുടെ നേതൃത്വത്തിലുള്ള ഭരണസമിതി അഭിവന്ദ്യ ബിഷപ്പ് റൈറ്റ്.റവ.ഡോ. പ്രിൻസ്റ്റൺ ബെൻ തിരുമേനിയുടെ അദ്ധ്യക്ഷതയിൽ 8 . 5.2026 ന് യോഗം ചേർന്നാണ് ഈ തീരുമാനം എടുത്തത്.  

കേരള സർക്കാരിന്റെ ഇൻഫർമേഷൻ  ആൻ്റ് പബ്ലിക് റിലേഷൻസ് വകുപ്പ്  മുൻ അഡീഷണൽ ഡയറക്ടറും  എഴുത്തുകാരനുമായ ഡോ. ജേക്കബ്  സാംസൺ ബൈബിൾ കാവ്യങ്ങളും ക്രൈസ്തവ മഹാകാവ്യവുമുൾപ്പെടെ കവിത, കഥ, ബാലസാഹിത്യം, ഹാസസാഹിത്യം, നാടകം, ലേഖനം, യാത്രാവിവരണം തുടങ്ങിയ വിഭാഗ ങ്ങളിൽപ്പെടുന്ന 50 ലേറെ പുസ്ത കങ്ങൾ രചിച്ചിട്ടുണ്ട്.   ഇതിൽ 'ഒരു തേന്മാവിൻ്റെ കഥ'യ്ക്ക് (ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ചത്) 1995-ലെ എൻ.സി.ഇ.ആർ.ടിയുടെ ദേശീയ അവാർഡും 'കുഞ്ഞാലിക്കൊരു തൊഴിൽ' (സ്റ്റേറ്റ് റിസോഴ്സ് സെന്റർ പ്രസിദ്ധീകരിച്ചത്) ന് നാഷണൽ ലിറ്ററസി മിഷന്റെ 2002-ലെ ദേശീയ അവാർഡും ലഭിച്ചു. 100-ൽപ്പരം റേഡിയോ നാടകങ്ങളും കണ്ടതും കേട്ടതും, ഇതളുകൾ തുടങ്ങിയവയും ആകാശവാണിക്കുവേണ്ടി രചിച്ചി ട്ടുണ്ട്.