'ഹോം ലഗേജ് പിക്കപ്പ്' സംവിധാനം വരുന്നു ; കൊച്ചി എയർപോർട്ടിലേക്ക് ലഗേജ് എടുക്കാതെ പോകാം
വിമാനയാത്രക്കാരുടെ ലഗേജുകള്‍ വീടുകളില്‍ നിന്ന് ശേഖരിച്ച് എയർപോർട്ടിലേക്ക് എത്തിക്കുന്ന സേവനം നടപ്പാക്കാനൊരുങ്ങി കൊച്ചി ഇൻ്റർനാഷ്ണൽ എയർപോർട്ട്. പദ്ധതിയുടെ ട്രയൽ റണ്‍ നടത്താൻ സിയാൽ പ്രത്യേക ഏജൻസിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സേവനം വ്യാപിപ്പിക്കാനുള്ള നടപടികളും ഏജൻസി ആസൂത്രണം ചെയ്ത് വരികയാണെന്ന് സിയാൽ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.
രണ്ട് ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പാക്കുക. ആദ്യ ഘട്ടത്തിൽ യാത്രക്കാരുടെ ലഗേജുകൾ ഏജൻസി വീുകളിൽ നിന്ന് ശേഖരിക്കും. തുടർന്ന് ഇത് വെയർഹൌസിലേക്ക് മാറ്റും. വീടുകളിൽ നിന്നും ശേഖരിക്കുന്നത് മുതൽ എയർപോർട്ടിൽ എത്തുന്നത് വരെ യാത്രക്കാർക്ക് ബാഗുകൾ ട്രാക്കുകൾ ചെയ്യാൻ സാധിക്കും. അതേസമയം സുരക്ഷ ചട്ടങ്ങൾ നിലനിൽക്കുന്നതിനാൽ ഈ ബാഗുകൾ ഏജൻസികൾക്ക് എയർപോർട്ടിന് അകത്തേക്ക് കൊണ്ടുപോകാൻ സാധിക്കില്ല. അതിനാൽ നിശ്ചിത കേന്ദ്രങ്ങളിൽ നിന്നും ലഗേജുകൾ സ്വീകരിച്ച് യാത്രക്കാർ തന്നെ സ്വന്തമായി എയർപോർട്ടിന് അകത്തേക്ക് ലഗേജുകൾ കൊണ്ടുപോകണം
കുടുംബങ്ങളേയും മുതിർന്ന പൌരൻമാരേയും ലക്ഷ്യം വെച്ചാണ് പദ്ധതി നടപ്പാക്കാനൊരുങ്ങുന്നത്.
എയർപോർട്ടിൽ എത്തുന്നവർക്കും ഏജൻസികൾ വഴി തങ്ങളുടെ ലഗേജുകൾ വീടുകളിൽ എത്തിക്കാം. എജൻസിയുടെ വെബ്സൈറ്റ് വഴി യാത്രക്കാർക്ക് സർവ്വീസുകൾ ബുക്ക് ചെയ്യാനാകും. ലഗേജിൻ്റെ ഭാരവും ദൂരവും അടിസ്ഥാനപ്പെടുത്തിയാകും നിരക്കുകൾ നിശ്ചയിക്കുക. 23 കിലോയുള്ള ബാഗുകളും ചെറി യ 7 കിലോ വരുന്ന ബാഗുകളും വരെ ഇത്തരത്തിൽ ഏജൻസിയുടെ സഹായത്തോടെ അയക്കാം. നിരക്ക് ഘടന സിയാൽ ഇതുവരെ നിശ്ചയിച്ചിട്ടില്ലെന്ന് അധികൃതർ പറഞ്ഞു.
വിമാനത്താവളങ്ങളിലെ മീറ്റ് ആൻഡ് ഗ്രീറ്റ്' , ബാഗേജ് അസിസ്റ്റൻസ് തുടങ്ങിയ സർവ്വീസുകളപമായി സംയോജിപ്പിച്ചായിരിക്കും പദ്ധതിയുടെ രണ്ടാം ഘട്ടം നടപ്പാക്കുക. ഇതിലൂടെ നിശ്ചിത കേന്ദ്രങ്ങളിൽ നിന്നും ചെക്കൻ ഇൻ കൌണ്ടറുകളിലേക്ക് ബാഗേജുകൾ കൊണ്ടുപോകാനുള്ള സഹായവും യാത്രക്കാർക്ക് ലഭിക്കും