യേശു മഹേശ്വരൻ... കാരൂർ സോമൻ, (ചാരുംമൂടൻ)
കൂരിരുൾ മൂടിയ മണ്ണിൽ
മിന്നിത്തിളങ്ങി
നിലാവുപോലൊരു കുഞ്ഞു
ഉണ്ണിയേശു പിറന്നു.
മണ്ണിൽ പിറന്ന മഹേശ്വര
സ്തുതിക്കുന്നു നിന്നെ ഞങ്ങൾ..(മണ്ണിൽ പിറന്ന)
കലിയുഗമേ വിടപറയു
കാനനച്ചോലയിൽ
കരുണാമയൻ പിറന്നു
പുതുയുഗം പിറന്നു
യേശുമഹേശ്വരൻ
എഴുന്നെള്ളുന്നു (മണ്ണിൽ പിറന്ന)
നിലാവണിഞ്ഞ പൂമേടയിൽ
മാനത്തെ താരകങ്ങൾ
കൺചിമ്മി നോക്കി
താരാട്ടുപാടി രാപാടികൾ
വസന്തരാവുകൾ വിരിഞ്ഞു
വാക്കുകൾ പൂവായിലുഞ്ഞു (മണ്ണിൽ പിറന്ന)
സ്വർഗ്ഗത്തിൻ താഴ്വാരം തുറന്നു
മണ്ണിൻ വിരിമാറിൽ
സൂര്യനുണർന്നു
പൂങ്കാവനം വിരുന്നൊരുക്കി
പൂമണമൊഴുകി നാട്ടിലെങ്ങും
നഷ്ടജന്മങ്ങൾ കൺതുറന്നു (മണ്ണിൽ പിറന്ന)