'ഓമന മകനേ എന്തിനു നീ'! കവിത, Mary Alex (മണിയ)

May 18, 2025 - 18:09
 0  65
'ഓമന മകനേ എന്തിനു നീ'! കവിത, Mary Alex (മണിയ)
Mary Alex (മണിയ)
ഓമന മകനേ എന്തിനു നീ !
അമ്മ വീട്ടിൽ വിരുന്നിനെത്തി?മക്കൾ നിങ്ങൾ ചാടിത്തിമിർത്തു 
ചിരിച്ചു തകർത്തു ഞങ്ങളും,
വട്ടം കൂടി കഥയായ് കാര്യമായ്
അയൽപക്ക വിശേഷങ്ങളാൽ 
ചക്ക വെട്ടി അടർത്തി ഒരു കൂട്ടർ
മുറത്തിലേക്കിട്ടു, ചകിണി പറിച്ചു  ചുളയായ് തന്നുകൊണ്ടൊരാൾ, ഞാനോരോന്നു കയ്യിൽ വാങ്ങി മൂർച്ചയേറും കത്തിയിൽ ഇറച്ചി നുറുക്കും വിധം അരിഞ്ഞരിഞ്ഞു
പുഴുക്കൊരുക്കാൻ പാകത്തിനു
വീഴ്ത്തവെ ! പുത്രാ!നീയെന്തിനു! 
ഓമന മകനേ! നീയെന്തിനോടി
വന്നെൻ കൺമുന്നിൽ കത്തി
തൻ വായ്ത്തലയിൽ വീണു?
ഓടിക്കളിച്ചു മദിച്ചു നടന്ന നിങ്ങൾ
ഇരട്ടകൾ ! ആദ്യജാതരിലൊരാൾ 
മകനെ ഞാനെങ്ങനെ സഹിച്ചിടും
കാസർകോടിൻ കൺമണീ! നിൻ
അച്ഛൻ, സഹോദരർ,സതീർത്ഥ്യർ
അദ്ധ്യാപകർ,മറ്റാരാകിലും ! വിധി
 മതം ആർക്കു തടുത്തിടാനാവും ?
April 30 ന് കാസർകോട്ടേ പിലാങ്കട്ടയിൽ എട്ടുവയസ്സുകാരൻ, ഇരട്ടക്കുട്ടികളിലൊരാളായ ഹുസൈൻ ഷബാസിൻ്റെ ദാരുണാന്ത്യ വാർത്ത വായിച്ച് മനം നൊന്തെഴുതിയ കവിത.