ഗായകസംഘം ഭക്തിസാന്ദ്രമായി

Jul 13, 2025 - 07:39
 0  18
ഗായകസംഘം ഭക്തിസാന്ദ്രമായി


-ജോർജ് തുമ്പയിൽ

സ്റ്റാംഫോർഡ്കണക്ടിക്കട്ട് ; മലങ്കര ഓർത്തഡോക്സ് സഭ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി & യൂത്ത് കോൺഫറൻസിലെ ശ്രദ്ധേയമായ ഒരു മിനിസ്ട്രി ആയിരുന്നുസമയാസമയങ്ങളിൽ ഗാനങ്ങൾ ആലപിച്ച ഗായകസംഘംന്യൂ ജേഴ്‌സി ഏരിയയിലെ ഇടവകകളിൽ നിന്നുള്ള വിശ്വാസ സമൂഹമാണ് ഗായകസംഘത്തിൽ അണിനിരന്നത്.

ചാർട്ട് ചെയ്ത സമയങ്ങളിൽ കൃത്യമായിവസ്ത്രധാരണമികവോടെഎത്തിയ ഗായകർ കോൺഫറൻസിൽ പങ്കെടുത്തവരുടെ മനം കവർന്നു. 13 ഗാനങ്ങൾ പരിശീലിച്ച ഗായകസംഘം  12 ഗാനങ്ങളും ഷോർട്ട് ലിസ്റ്റ് ചെയ്ത് ഷെഡ്യുൾ ബുക്കിൽ ചേർത്തിരുന്നുഇത് ഓരോരുത്തർക്കും ഒന്നാം ദിവസം കിട്ടിയ വെൽക്കം  കിറ്റിലും ഉൾപ്പെടുത്തിയിരുന്നുതീം ഗാനം എഴുതിയതും മറ്റ് പല ഗാനങ്ങളും എഴുതിയ മിഡ് ലാൻഡ് പാർക്ക് സെന്റ് സ്റ്റീഫൻസ് ഇടവക വികാരിയും നിരവധി ആൽബങ്ങളുടെ ഉപജ്ഞാതാവുമായ ക്വയർ കോർഡിനേറ്റർ ഫാഡോബാബു കെ മാത്യു ആയിരുന്നുഅച്ചന്റെ ഏറ്റവും പുതിയ ആൽബം "കാദീശ്'' ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നുപരിശുദ്ധ ബാവാ തിരുമേനിയുടെ പരുമല ക്യാൻസർ സെന്ററിന് വേണ്ടിയുള്ള 'സഹോദരൻപ്രൊജക്റ്റിന്റെ ധനശേഖരണാർത്ഥം കേരളത്തിലെ 15 പ്രശസ്ത ഗായകർ പാടിയ  ആൽബത്തിലെ ഓരോ ഗാനത്തിലും   ഭക്തിയും വരികളുംസംഗീതവുംആലാപനവും ഇഴ ചേർന്ന് അവാച്യമായ ആത്മീയ അനുഭൂതി പകർന്നിരുന്നുപ്രശസ്ത സംഗീത സംവിധായകനുംഗായകനുമായ ജോസി പുല്ലാട് ആയിരുന്നു സംഗീതമൊരുക്കിയത്.

ഇവിടെസ്റ്റാഫോർഡിലും ജോസി പുല്ലാട് എത്തി മ്യൂസിക് ഡയറക്ടർ ആയി സേവനമനുഷ്ഠിച്ചു.

റാസയ്ക്ക് ശേഷം നടന്ന സ്വീകരണ ഗാനം  മനോഹരമായി ആലപിച്ച ഗായകസംഘം വിശ്വാസികളുടെ മനം കവർന്നു.

ലിൻഡൻ സെന്റ് മേരീസിലെ ജേക്കബ് ജോസഫിനായിരുന്നു കീ ബോർഡ് ചുമതല. ഇരുപത് പേരടങ്ങുന്ന ഗായക സംഘത്തിൽ ശോഭാ ജോസഫ് (ലിൻഡൻ സെന്റ് മേരീസ്), ഫിലിപ്പ് തങ്കച്ചൻ (മൗണ്ട് ഒലിവ് സെന്റ് തോമസ്), അനിതാ ഫിലിപ്പ് (മൗണ്ട് ഒലിവ് സെന്റ് തോമസ്), ഇന്ദിരാ തുമ്പയിൽ (മൗണ്ട് ഒലിവ് സെന്റ് തോമസ്എന്നിവരും മിഡ്‌ലാൻഡ് പാർക്ക് സെന്റ് സ്റ്റീഫൻസിൽ നിന്നുള്ള താഴെ പറയുന്നവരും ഉൾപ്പെട്ടിരുന്നുദാസ് കണ്ണംകുഴിയിൽജെസി മാത്യുതോമസ് മാത്യുരാജി ജോർജ്സൂസൻ ജോർജ്റിൻസു ജോർജ്സാലി ജോർജ്മോളി വറുഗീസ്ജസ്റ്റിൻ ജോൺജയാ ജോൺഈവാ കെന്നത്ത്എബി തര്യൻ, അജു തര്യൻഅലീനാ തര്യൻആലിസൺ തര്യൻ എന്നിവരോടൊപ്പം ഫാഡോബാബു കെ. മാത്യുവും അണിചേർന്നു.