ചിലസ്ത്രീജന്മങ്ങൾ: കവിത, ശുഭ ബിജുകുമാർ

ചിലസ്ത്രീജന്മങ്ങൾ: കവിത,  ശുഭ ബിജുകുമാർ
പുലർകാലേയുറക്കം
വെടിഞ്ഞവൾ
തൻ കാന്തന് പുത്രന്
പുത്രിക്ക് വേണ്ടി
പുലർ കാലേയുറക്കം വെടിഞ്ഞവൾ..
 കൺപോളകളെ തഴുകിയ കാറ്റവളെ
കൊതിപ്പിച്ചു വീണ്ടുമൊന്നു ചായുവാൻ.
പാത്രകിലുക്കങ്ങളിൽ
അവരുണരാതിരിക്കുവാൻ
കൊലുസുകളുടെ കൊഞ്ചൽ അവരറിയാതിരിക്കുവാൻ
വളക്കിലുക്കങ്ങളിൽ അവരുണരാതിരിക്കുവാൻ 
അവളുണർന്നിരിന്നു.
ആത്മാഭിമാനത്തിൻ
നൂലിഴ പൊട്ടാതെ
ആവശ്യങ്ങളുന്നയിക്കാതെ
അവളെന്നുമുണർന്നിരുന്നു.
സ്വപ്നങ്ങളുപേക്ഷിച്ചു
ചുവരുകൾക്കുള്ളിൽ
കുടുങ്ങി പോയ പെണ്ണിന് ഉടലിന്റെ
ചുളുക്കവും വാർമുടിക്കുള്ളിലെ വെള്ളി നിറവും
അറിയുവാൻ കാലങ്ങളേറെ വേണ്ടി
വന്നു.