അനിശ്ചിതത്വം :കവിത , റോയ്‌ പഞ്ഞിക്കാരൻ

അനിശ്ചിതത്വം :കവിത , റോയ്‌ പഞ്ഞിക്കാരൻ

അനിശ്ചിതത്വം സ്വന്തം ആത്മാവിനെ കണ്ടെത്താനുള്ള നിമിഷങ്ങളാണ് . 
ആന്തരിക  സുഖവും 
ആന്തരിക ദുഃഖവും തമ്മിലുള്ള 
കഥകൾ കൈമാറുന്ന നിമിഷം!
ആത്മാവുമായുള്ള സമ്പർക്കത്തിന്റെ നിമിഷം ! 
ആർക്കും മനസ്സിലാകാത്ത 
സുന്ദര നിമിഷം !
ആരെയും ആ ഏകാന്തതയിൽ പോലും 
ഉപേക്ഷിക്കുന്നില്ല .
ഇവിടെ 
അനുഭവം ഗണിത ശാസ്ത്രവും 
തത്വശാസ്ത്രവും ആയി 
ജീവിതത്തിലേക്ക് പകർന്നാടുന്ന 
നിമിഷം .
എങ്കിലും ആരുടേയും ഒരു സഹായവും 
ലഭിക്കാതെ, മനസ്സാക്ഷി 
ജയിക്കുന്ന നിമിഷം!