ചേർത്തു പിടിക്കുവാൻ: കവിത മേരി അലക്സ് (മണിയ )

മിഴികളുടക്കി മുൻപേ നടക്കും വനിതയിൽ
പീഡാനുഭവത്തിൻ പദയാത്രയിൽ
പ്രായമേറിയതാകിലും പ്രൗഡ്ഡമാം രീതികൾ
ഞൊറിയിട്ടുടുത്ത തൂവെള്ള പുടവ ,
ചട്ടയും , അതിനു ചേരുമൊരു കവിണിയും തലയിൽ
മൂടി നടക്കും വേളയിൽ ഇളകിയാടുന്നു ഞൊറികൾ,താളത്തിൽ
മേളത്തിൽ രസമർമരവും
ചേർത്തു പിടിച്ചൊരു കുഞ്ഞുകൈ
മകളോ കൊച്ചുമകളോ ആരാകിലും
കരുതലോടെ കൈവിട്ടു പോയിടാതെ
കൂട്ടം തെറ്റി പിരിഞ്ഞിടാതെ, ആയമ്മയെ
അതോ ഒപ്പമുള്ളൊരു കുട്ടിയോ,
ആരിലും മതിപ്പുളവാക്കുമത് ചിന്തയും
ഞാനെന്റെ അമ്മയെ ഓർത്തുപോയ്
ബാല്യകാലവും കൈപിടിച്ചു നടന്ന വഴി
യാത്രകൾ, ഉരുവിട്ടു തന്ന മൊഴികളും
പ്രാർത്ഥനകൾ ,ഗാനശകലങ്ങളും
പിന്നെ ഞാനാ കൈ മുറുകെ പിടിച്ചതും നടത്തി സൂഷ്മമായ് വീഴാതെ,
കാലിടറാതെ കല്ലിൽത്തട്ടിടാതെ, ഇന്നു
ഞാനാ പ്രായമെത്തി നിൽക്കുന്നു
ആരുണ്ടെന്നേ ചേർത്തുപിടിക്കുവാൻ
മക്കളോ കൊച്ചുമക്കളോ! ഇല്ലരികിൽ
എങ്കിലും മുന്നോട്ട് ഗമിച്ചിടാതെ വയ്യ
എല്ലാമറിയുന്ന ദൈവമൊന്നുണ്ടരികെ
താങ്ങി നടത്തുവാൻ വീഴാതെ കാലിടറാതെ
അതുമതി പിന്നെന്തിനീ ആധിഭുതികൾ
ധൈര്യമായിരിക്കൂ ഞാനുണ്ട് കൂടെ
കേൾക്കൂ നീയാ വചനങ്ങൾ,ഗമിച്ചിടൂ
ശങ്ക വേണ്ട മുന്നോട്ട്,മുന്നോട്ട്,മുന്നോട്