പുഞ്ചിരി: മിനി കഥ, ബീന കളരിക്കൽ

പുഞ്ചിരി: മിനി കഥ, ബീന കളരിക്കൽ

 

 രവിമാഷ്  ബഥനി സ്ക്കൂളിന്റെ ഹെഡ്മാസ്റ്ററാണ്. മാഷിന്റെ വീടിനടുത്താണ് സ്ക്കൂൾ.

അതുകൊണ്ടുതന്നെ മാഷ് നടന്നാണ് സ്ക്കൂളിൽ പോകുന്നത്.വ്യായാമത്തിന്റെ ഭാഗമായുംനടപ്പിനെ കണക്കാക്കുന്നു.പത്ത്മണിക്കാണ് അസംബ്ലി ,ഒമ്പതു മണിക്ക് വീട്ടിൽനിന്നിറങ്ങും,ഒമ്പതരയാകുമ്പോൾ സ്ക്കൂളിലെത്തും,എത്തിയതിനുശേഷം അരമണികൂർ സ്ക്കൂളും പരിസരങ്ങളും ശ്രദ്ധിക്കും. എന്നും താമസിച്ചു സ്ക്കൂളിലെത്തുന്ന ഒരു കുട്ടിയെ മാഷ് ശ്രദ്ധിച്ചു.സുന്ദരിയായ ഒരു പെൺകുട്ടി.അവൾ ആരെയും നോക്കാതെ കുനിഞ്ഞാണ് എപ്പോഴും നടക്കുക ,ജീവിത പ്രാരാബ്ധങ്ങളായിരിക്കാം കൂനിന് കാരാണമായത് .

എന്തായാലും കുട്ടി താമസിക്കുന്നതിന്റെ കാരണം കണ്ടെത്തുവാൻ മറ്റ് അദ്ധ്യാപകരോട് ആവശ്യപെട്ടു.അവരുടെ അന്വേഷണത്തിൽ വളരെ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബമാണ് ,അപ്പൻ കിടപ്പിലാണ്,അമ്മ മറ്റ് വീടുകളിൽ ജോലിയ്ക്കായ് പോയികുടുംബം പുലർത്തുന്നു,മൂത്തചേച്ചി അഞ്ചാംക്ലാസ്സിൽ പഠിത്തം നിർത്തി അപ്പനെ നോക്കുന്നു .   വീട്ടിലെ പണികളെല്ലാം തീർത്തിട്ട് വേണം സ്ക്കൂളിലെത്താൻ,അതുകൊണ്ടാണ് കുട്ടി സ്ക്കൂളിലെത്താൻ വൈകുന്നത്.

മാഷ്  ഒരു അദ്ധ്യാപക രക്ഷാകർത്തൃയോഗം വിളിച്ചു കൂട്ടി ,കുട്ടിയുടെ കാര്യങ്ങൾ ബോധ്യപ്പെടുത്തി,യോഗത്തിൽ കുട്ടിയ്ക്ക് ആവശ്യമായെല്ലാ സഹായങ്ങളും നല്കാൻ തീരുമാനിച്ചു.യോഗതീരുമാനങ്ങൾ കുട്ടിയെ അറിയിച്ചു ,അവൾക്കും അവളുടെ ഭവനത്തിനും വളരെ സന്തോഷവും ,അവൾക്ക് സ്ക്കൂളിനോടുള്ള നന്ദി വാക്കുകൾക്കതീതമായിരുന്നു.

പതിവുപോലെ രാവിലെ മാഷ് സ്ക്കൂളും പരിസരവുംശ്രദ്ധിച്ചു കൊണ്ടിരുന്നപ്പോൾ അവൾ അന്ന് നേരെത്തേ സ്ക്കൂളിലേക്ക് വരുന്നതു കണ്ടു.അവൾ നിവർന്ന് മാഷിന് ഒരു പുഞ്ചിരി സമ്മാനിച്ചു,തന്റെ കൂനിൽനിന്ന് നിവർന്നു നില്ക്കുമാറാക്കിയതിന്റെ സമ്മാനമാകാം  ആ പുഞ്ചിരി.

 

ബീന കളരിക്കൽ