ഡൽഹിയിലെ സിജെപി സമരവുമായി ബന്ധപ്പെട്ട റീലുകൾ സമൂഹമാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്തെന്ന് പരാതി
ന്യൂഡൽഹി: ഡൽഹിയിലെ കോക്രോച്ച് ജനതാ പാർട്ടിയുടെ സമരവുമായി ബന്ധപ്പെട്ട വീഡിയോകൾ ഇൻസ്റ്റാഗ്രാം അടക്കമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് നീക്കം ചെയ്തതായി പരാതി. കേന്ദ്രസർക്കാരും മെറ്റാ അധികൃതരും തമ്മിലുള്ള ചർച്ചയ്ക്ക് പിന്നാലെയാണ് ഈ നടപടിയെന്നാണ് ആരോപണം.
ദശലക്ഷക്കണക്കിന് ആളുകൾ കണ്ട പ്രതിഷേധ വീഡിയോകൾ പെട്ടെന്ന് അപ്രത്യക്ഷമായത് വലിയ ചർച്ചയായിരിക്കുകയാണ്. യൂത്ത് കോൺഗ്രസ്, അരവിന്ദ് കെജ്രിവാൾ തുടങ്ങിയവരുടെ പേജുകളിലെ പോസ്റ്റുകളും ഇന്ത്യയിൽ ബ്ലോക്ക് ചെയ്തതായി പരാതിയുണ്ട്.
സമരത്തിന്റെ ദൃശ്യങ്ങൾ കൂടുതൽ ആളുകളിലേക്ക് എത്തുന്നത് തടയാൻ സോഷ്യൽ മീഡിയ അൽഗോരിതത്തിൽ മാറ്റം വരുത്തിയോ എന്നും സംശയമുണ്ട്. 'കമ്മ്യൂണിറ്റി മാനദണ്ഡങ്ങൾ' ലംഘിച്ചതിനാലാണ് വീഡിയോകൾ നീക്കം ചെയ്തതെന്നാണ് മെറ്റായുടെ വാദം. ഇത് പൗരാവകാശങ്ങൾക്കും അഭിപ്രായ സ്വാതന്ത്ര്യത്തിനുമുള്ള കടന്നുകയറ്റമാണെന്ന് സിജെപി മുഖ്യ വക്താവ് സൗരവ് ദാസ് ആരോപിച്ചു. ജ
നാധിപത്യപരമായ പ്രതിഷേധങ്ങളെ ഡിജിറ്റൽ ഇടങ്ങളിൽ ഇല്ലാതാക്കാനുള്ള ശ്രമമാണിതെന്ന് കാട്ടി സിജെപി പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്.