ദേശീയ പാര്‍ട്ടി പദവി സിപിഎം നിലനിര്‍ത്തും

ദേശീയ പാര്‍ട്ടി പദവി സിപിഎം നിലനിര്‍ത്തും

ടതുണ്ടെങ്കിലേ ഇന്ത്യയുള്ളൂവെന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം പറഞ്ഞ ഇന്ത്യന്‍ ഇടതിന് പക്ഷേ ഈ തെരഞ്ഞെടുപ്പ് അക്ഷരാര്‍ത്ഥത്തില്‍ സ്വന്തം നിലനില്‍പ്പിനായുള്ള പോരാട്ടമായിരുന്നു.

ഇടതിന് സംസ്ഥാന ഭരണമുള്ള കേരളത്തില്‍ പോലും  സിപിഐഎം ഒറ്റ സീറ്റില്‍ഒതുങ്ങി. മുന്‍വര്‍ഷത്തേപ്പോലെ കെടാതെ ബാക്കി നിന്ന ഒരൊറ്റ തരി കനല്‍ മാത്രമാണ് കേരളത്തില്‍ നിന്ന് ഇടതുപക്ഷത്തെ പ്രതിനിധീകരിക്കാനുള്ളത്. 2019ല്‍ അത് ആലപ്പുഴയിലെ ആരിഫായിരുന്നെങ്കില്‍ ഇന്നത് മന്ത്രി കൂടിയായ കെ രാധാകൃഷ്ണനാണ്. കേരളം വിട്ടാല്‍ മറ്റ് 4 സീറ്റുകളില്‍ കൂടി സിപിഐഎം വിജയിച്ചിട്ടുണ്ട്. 

രാജസ്ഥാനില്‍ മത്സരിച്ച ലോക്സഭാ സ്ഥാനാർത്ഥി ജയിച്ചതോടെ സിപിഎമ്മിന്റെ ദേശീയ പാർട്ടി പദവിക്ക് 2033 വരെ ഭീഷണിയില്ല.

കേരളം, ബംഗാള്‍, തമിഴ്‌നാട്, ത്രിപുര എന്നീ 4 സംസ്‌ഥാന ങ്ങളില്‍ സിപിഎമ്മിനു സംസ്‌ഥാന പാർട്ടി പദവിയുള്ളതു കൊണ്ടാണു നിലവില്‍ ദേശീയ പാർട്ടിയായി തുടരുന്നത്.

ബംഗാ ളില്‍ 2026 ല്‍ സംസ്‌ഥാന പദവി നഷ്ടമാകുന്ന സാഹചര്യമാണ്.

സീക്കറിലെ ജയത്തോടെ സിപിഎമ്മിനു രാജസ്ഥാനില്‍ കൂടി സംസ്ഥാന പദവി ലഭിക്കും.

ബംഗാളില്‍ പദവി നഷ്ടമായാലും രാജസ്‌ഥാനിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ നാലിടത്ത് സംസ്‌ഥാന പാർട്ടിയായി തുടരാം.

തമിഴ്‌നാട്ടില്‍ നിന്ന് 2 സീറ്റില്‍ ജയിച്ചതിനാല്‍ അവിടെ സംസ്‌ഥാന പാർട്ടിയായി തുടരാം. 2023 ലെ നിയമസഭാ തിരഞ്ഞെടുപ്പിലെ ഭേദപ്പെട്ട പ്രകടനത്തിന്റെ അടി സ്ഥാനത്തില്‍ ത്രിപുരയില്‍ സംസ്‌ഥാന പാർട്ടി പദവിയുണ്ട്.