ദുബായില്‍ സി.ബി.എസ്.ഇ. മേഖലാകേന്ദ്രം ആരംഭിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായി

ദുബായില്‍ സി.ബി.എസ്.ഇ. മേഖലാകേന്ദ്രം ആരംഭിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായി

സി.ബി.എസ്.ഇ. മേഖലാകേന്ദ്രം ദുബായില്‍ ആരംഭിക്കാനുള്ള നടപടികള്‍ പൂർത്തിയായി. മിഡില്‍ ഈസ്റ്റിലെ സി.ബി.എസ്.ഇ. സ്കൂളുകള്‍ക്ക് ഈ ഏപ്രിലില്‍ പുതിയ അധ്യയനവർഷം ആരംഭിക്കുന്നതോടെ ദുബായില്‍ പുതിയ സി.ബി.എസ്.ഇ.മേഖലാ കേന്ദ്രം പ്രവർത്തനമാരംഭിക്കും. ഗള്‍ഫില്‍ സി.ബി.എസ്.ഇ. യുടെ മേഖലാ ഓഫീസ് ആരംഭിക്കണമെന്ന് സ്‌കൂള്‍ അധികൃതർ നിരന്തരം കേന്ദ്ര ഉന്നതവിദ്യാഭ്യാസ മന്ത്രാലയത്തിനുമുന്നില്‍ ആവശ്യപ്പെട്ടിരുന്നു.

പ്രധാനമന്ത്രി, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി എന്നിവർ യു.എ.ഇ. സന്ദർശന വേളയിലും സി.ബി.എസ്.ഇ. മേഖലാകേന്ദ്രം ദുബായില്‍ ആരംഭിക്കുമെന്ന് അറിയിച്ചതാണ്.