അബൂദബിയില്‍ വിസ അപേക്ഷകര്‍ക്കായി പുതിയ വൈദ്യ പരിശോധന കേന്ദ്രം

അബൂദബിയില്‍ വിസ അപേക്ഷകര്‍ക്കായി പുതിയ വൈദ്യ പരിശോധന കേന്ദ്രം

അബൂദബിയില്‍ വിസ അപേക്ഷകര്‍ക്കായി പുതിയ വൈദ്യ പരിശോധന കേന്ദ്രം തുറന്നു. അബൂദബി പൊതു ആരോഗ്യകേന്ദ്രവുമായി സഹകരിച്ചാണ് അല്‍മരിയ ദ്വീപിലെ ഗലേറിയയില്‍ പുതിയ രോഗനിയന്ത്രണ, പരിശോധന കേന്ദ്രം തുടങ്ങിയത്.

ആഴ്ചയില്‍ ഏഴു ദിവസവും കേന്ദ്രം തുറന്നുപ്രവര്‍ത്തിക്കും. രാവിലെ 10 മുതല്‍ രാത്രി ഏഴുവരെയാണ് കേന്ദ്രത്തിന്‍റെ പ്രവര്‍ത്തനം. മുൻകൂട്ടി ബുക്ക് ചെയ്തും നേരിട്ടും സേവനം പ്രയോജനപ്പെടുത്താം.

അബൂദബി പൊതു ആരോഗ്യകേന്ദ്രം ഡയറക്ടര്‍ മതര്‍ സഈദ് അല്‍ നുഐമി, ആംബുലേറ്ററി ഹെല്‍ത്ത് കെയര്‍ സര്‍വിസസ് സി.ഇ.ഒ. ഡോ. അസ്മ അല്‍ ഹലാസി, അബൂദബി ഗ്ലോബല്‍ മാര്‍ക്കറ്റ് രജിസ്ട്രേഷൻ സി.ഇ.ഒ ഹമദ് അല്‍ മസ്റൂയി, അല്‍ മരിയ റീട്ടെയില്‍ കമ്ബനി സി.ഇ.ഒ. ഡേവിഡ് റോബിൻസണ്‍ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു. എമിറേറ്റിലെ വിസ ആവശ്യാര്‍ഥമുള്ള മെഡിക്കല്‍ ടെസ്റ്റിനുവേണ്ടി 12 കേന്ദ്രങ്ങളില്‍ക്കൂടി അടുത്തിടെ 'സേഹ' സൗകര്യം ഒരുക്കിയിരു