സലാം എയര്‍ മസ്കറ്റ് -തിരുവനന്തപുരം സര്‍വീസ്‌ ജനുവരി മൂന്ന് മുതല്‍

സലാം എയര്‍ മസ്കറ്റ് -തിരുവനന്തപുരം സര്‍വീസ്‌ ജനുവരി മൂന്ന് മുതല്‍

സ്കറ്റ്: ഒമാന്‍റെ ബജറ്റ് എയര്‍ വിമാനമായ സലാം എയറിന്‍റെ മസ്കറ്റ്-തിരുവനന്തപുരം സര്‍വീസ്‌ ജനുവരി മൂന്ന് മുതല്‍ തുടങ്ങും.

ആഴ്ചയില്‍ രണ്ട് വീതം സര്‍വിസുകളായിരിക്കും ഉണ്ടാവുക. ടിക്കറ്റ് ബുക്കിങ്‌ തുടങ്ങിയിട്ടുണ്ട്.

ബുധൻ, ഞായര്‍ ദിവസങ്ങളില്‍ മസ്കറ്റില്‍നിന്ന് രാത്രി 10.15ന് പുറപ്പെടുന്ന വിമാനം പുലര്‍ച്ചെ 3.25ന് തിരുവനന്തപുരത്തെത്തും. 66.20 റിയാലാണ് ടിക്കറ്റ് നിരക്ക്. ഇതില്‍ ഏഴ് കിലോ ഹാൻഡ് ബാഗും 20 കിലോ ചെക്ക് ഇൻ ലഗേജും കൊണ്ടുപോകാൻ കഴിയും. ഏഴ് റിയാല്‍ അധികം നല്‍കിയാല്‍ ചെക്ക് ഇൻ ലഗേജ് 30 കിലോ ആക്കി ഉയര്‍ത്താനും സാധിക്കും. തിരുവനന്തപുരത്തുനിന്ന് മസ്കറ്റിലേക്ക് തിങ്കള്‍, വ്യാഴം ദിവസങ്ങളിലായിരിക്കും സര്‍വിസ്. പുലര്‍ച്ചെ 4.10ന് പുറപ്പെടുന്ന വിമാനം രാവിലെ 6.30ന് മസ്കറ്റി ല്‍ എത്തും. 115.50 റിയാലാണ് ടിക്കറ്റ് നിരക്ക്.