തമിഴ്‌നാട്ടിലേക്ക് കാവേരി ജലം തുറന്നുവിടാനുള്ള നീക്കം; ഓഗസ്റ്റ് 13-ന് ബന്ദിന് ആഹ്വാനം ചെയ്ത് കന്നഡ സംഘടനകള്‍

Jul 31, 2026 - 20:19
 0  1
തമിഴ്‌നാട്ടിലേക്ക് കാവേരി ജലം തുറന്നുവിടാനുള്ള നീക്കം; ഓഗസ്റ്റ് 13-ന് ബന്ദിന് ആഹ്വാനം ചെയ്ത് കന്നഡ സംഘടനകള്‍

ബെംഗളൂരു;തമിഴ്നാട്ടിലേക്ക് കാവേരി ജലം തുറന്നുവിടാനുള്ള കാവേരി വാട്ടര്‍ റെഗുലേഷന്‍ കമ്മിറ്റി (CWRC) നിര്‍ദേശത്തില്‍ പ്രതിഷേധിച്ച് ആഗസ്റ്റ് 13-ന് ബന്ദ് നടത്താന്‍ വിവിധ കന്നഡ സംഘടനകളുടെ തീരുമാനം. സംസ്ഥാനത്തുടനീളമുള്ള 1,600-ലധികം കന്നഡ സംഘടനകളുടെയും 1,000-ത്തിലധികം മറ്റ് സംഘടനകളുടെയും പിന്തുണ ബന്ദിനുണ്ടെന്ന് കന്നഡ ആക്ടിവിസ്റ്റ് വറ്റല്‍ നാഗരാജ് അറിയിച്ചു.

 കര്‍ണാടക ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സും നിരവധി വ്യാപാര സംഘടനകളും ഇതിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പതിറ്റാണ്ടുകള്‍ പഴക്കമുള്ള അന്തര്‍സംസ്ഥാന നദീജല തര്‍ക്കവുമായി ബന്ധപ്പെട്ട സംഘര്‍ഷം ഇതോടെ കൂടുതല്‍ തീവ്രമാകും. യാതൊരു കാരണവശാലും തമിഴ്നാട്ടിലേക്ക് കാവേരി ജലം തുറന്നുവിടരുത് എന്നത് മാത്രമാണ് തങ്ങളുടെ ആവശ്യമെന്ന് നാഗരാജ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ആഗസ്റ്റ് മൂന്നിന് നടത്താന്‍ നിശ്ചയിച്ചിട്ടുള്ള തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയിയുടെ ബെംഗളൂരു സന്ദര്‍ശനത്തിനെതിരെയും നാഗരാജ് പ്രതികരിച്ചു.