അമേരിക്കയില്‍ ആയിരക്കണക്കിന് വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ അടച്ചുപൂട്ടി

അമേരിക്കയില്‍ ആയിരക്കണക്കിന് വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ അടച്ചുപൂട്ടി

മേരിക്കയില്‍ ആയിരക്കണക്കിന് വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ അടച്ചുപൂട്ടി മെറ്റ. ചൈനയില്‍ നിന്ന് നിര്‍മിക്കപ്പെട്ട വ്യാജ അക്കൗണ്ടുകളാണെന്ന് കണ്ടെത്തിയാണ് മെറ്റയുടെ നടപടി.

അടുത്ത വര്‍ഷം വരാനിരിക്കുന്ന പ്രസിഡന്റ് തിരെഞ്ഞെടുപ്പ് ലക്ഷ്യം വെച്ച്‌ പ്രവര്‍ത്തിച്ചിരുന്ന അക്കൗണ്ടുകള്‍ ധ്രുവീകരണ രാഷ്ട്രീയ ഉള്ളടക്കങ്ങള്‍ പ്രചരിപ്പിച്ചുവെന്നും മെറ്റ കണ്ടെത്തിയിട്ടുണ്ട്. ഏകദേശം 4800 വ്യാജ അക്കൗണ്ടുകള്‍ ഇത്തരത്തില്‍ മെറ്റ നീക്കം ചെയ്തതായി എ പി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഒരു പ്രത്യേക വിഭാഗം പ്രേക്ഷകരെ സൃഷ്ടിക്കാന്‍ ശ്രമിക്കുകയായിരുന്നു ഈ വ്യാജ അക്കൗണ്ടുകളുടെ ശൃംഖല.

റിപ്പോര്‍ട്ട് അനുസരിച്ച്‌, ഈ അക്കൗണ്ടുകള്‍ എക്സില്‍ നേരത്തെ രാഷ്ട്രീയക്കാരും മറ്റ് മാധ്യമ കമ്ബനികളും പങ്കു വെച്ചിട്ടുള്ള ഉള്ളടക്കങ്ങള്‍ റീ ഷെയര്‍ ചെയ്തിരുന്നു.