ജാമ്യമില്ല, ഷിംജിത ജയിലിൽ തുടരും

Jan 27, 2026 - 12:09
 0  4
ജാമ്യമില്ല, ഷിംജിത   ജയിലിൽ തുടരും

ബസിനുള്ളിൽ വെച്ച് യുവാവിനെ അപമാനിക്കുകയും വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തതിനെത്തുടർന്ന് യുവാവ് ആത്മഹത്യ ചെയ്ത കേസിൽ പ്രതി ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ കുന്ദമംഗലം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളി.

പ്രതിക്ക് ജാമ്യം നൽകുന്നത് കേസിലെ നിർണായകമായ തുടരന്വേഷണത്തെ ബാധിക്കുമെന്നും ആത്മഹത്യാ പ്രേരണയുൾപ്പെടെയുള്ള അതീവ ഗുരുതരമായ വകുപ്പുകൾ നിലനിൽക്കുമെന്നുമുള്ള പ്രൊസിക്യൂഷൻ വാദങ്ങൾ കോടതി പൂർണമായും അംഗീകരിച്ചു. ഒപ്പം, ഇത്തരം കുറ്റകൃത്യം ചെയ്ത പ്രതിക്ക് ജാമ്യം നല്‍കിയാല്‍ അതു സമൂഹത്തില്‍ തെറ്റായ സന്ദേശം നല്‍കുമെന്ന പ്രോസിക്യൂഷന്‍ വാദവും കോടതി അംഗീകരിച്ചു. നിലവിൽ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യപ്പെട്ട ഷിംജിത മഞ്ചേരി ജയിലിലാണുള്ളത്.