ആഗോള അയ്യപ്പ സംഗമം ; അനുമതി നൽകി ഹൈക്കോടതി

Sep 11, 2025 - 13:38
 0  73
ആഗോള അയ്യപ്പ സംഗമം ; അനുമതി നൽകി ഹൈക്കോടതി

കൊച്ചി: ആഗോള അയ്യപ്പ സംഗമം നടത്താൻ തിരുവിതാംകൂർ ദേവസ്വം ബോർഡിന് ഹൈക്കോടതിയുടെ അനുമതി. പമ്പയുടെ പരിശുദ്ധി കാത്തുസൂക്ഷിച്ച് ആഗോള അയ്യപ്പ സംഗമം നടത്താമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.ആഗോള അയ്യപ്പ സംഗമത്തിനെതിരായ ഹർജികളിൽ വിധി പറഞ്ഞുകൊണ്ടാണ് ഹൈക്കോടതിയുടെ നിർണായക ഉത്തരവ്.

അയ്യപ്പഭക്തരുടെ അവകാശങ്ങൾ ഹനിക്കരുതെന്നും ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കി. പരിപാടിയുടെ സാമ്പത്തിക ചെലവുകൾ കോടതിയെ അറിയിക്കണമെന്നും പ്രകൃതിയെ ഹനിക്കരുതെന്നും കോടതി ഉത്തരവിട്ടു. ബുധവാഴ്ച അയ്യപ്പ സംഗമത്തിനെതിരായ ഹർജികളിൽ വാദം പൂർത്തിയായി വിധി പറയാനായി മാറ്റുകയായിരുന്നു. തുടർന്നാണ് വ്യാഴാഴ്ച അനുമതി നൽകികൊണ്ട് ഹൈക്കോടതി വിധി പറഞ്ഞത്.