വേൾഡ് മലയാളി കൗൺസിൽ  ഫ്ലോറിഡ പ്രൊവിൻസിന്   പുതിയ  ഭരണസമിതി

വേൾഡ് മലയാളി കൗൺസിൽ  ഫ്ലോറിഡ പ്രൊവിൻസിന്   പുതിയ  ഭരണസമിതി
ഫ്ലോറിഡ: ലോകത്തിലെ ഏറ്റവും വലിയ മലയാളി സംഘടനയായ വേൾഡ് മലയാളി കൗൺസിലിന്റെ (WMC) ഫ്ലോറിഡ പ്രൊവിൻസ്  2024-2026  വർഷത്തെ ഭരണസമിതിയെ തിരഞ്ഞെടുത്തു .
ഒരു ദശാബ്‌ദകാലമായി ഫ്ളോറിഡയുടെ സാമൂഹിക മണ്ഡലത്തിൽ പ്രവർത്തിക്കുന്ന ശക്തമായ പ്രൊവിൻസുകളിലൊന്നായ ഫ്ലോറിഡ പ്രൊവിൻസ് ചിട്ടയായ സാമൂഹിക നൻമ്മയിലൂന്നിയുള്ള ചാരിറ്റി പ്രവർത്തനങ്ങളാണ് നടത്തിവരുന്നത് . 
പുതിയ ഭാരവാഹികൾ          
 ചെയർമാൻ  മാത്യു തോമസ് ( വെസ്റ്റ് പാം ബീച്ച് ), പ്രസിഡന്റ് സോണി കണ്ണോട്ടുതറ (സാൻഫോർഡ്), സെക്രട്ടറി തോമസ് ദാനിയേൽ (ന്യൂ പോർട്ട് റിച്ചി ),ട്രെഷറർ സന്തോഷ് തോമസ് (സെയിന്റ് ക്‌ളൗഡ്‌ ), വൈസ് ചെയർമാൻ സ്‌ക്കറിയാ കല്ലറക്കൽ (ഒർലാണ്ടോ), വൈസ് പ്രസിഡന്റ് Dr. അനൂപ് പുളിക്കൽ (വിന്റർ സ്പ്രിംഗ് ), വൈസ് പ്രസിഡന്റ് റെജിമോൻ ആൻ്റണി (വെസ്റ്റ് പാം ബീച്ച്), ജോയിൻറ് സെക്രട്ടറി രഞ്ജി ജോസഫ് (കിസ്സ്മീ  ), ജോയിൻറ് ട്രെഷറർ ബിജു തോമസ് ( ടാമ്പാ ), വിമൻസ് ഫോറം ചെയർ റോഷ്‌നി ക്രിസ്‌നോൽ (ലയ്ക്നോന), ബിസിനസ് ഫോറം ചെയർ ലിൻഡോ ജോളി ( ഡേറ്റോണ ബീച്ച് ), പൊളിറ്റിക്കൽ ഫോറം ചെയർ  പോൾ പള്ളിക്കൽ (വെസ്റ്റ് പാം ബീച്ച്), കൾച്ചറൽ ഫോറം ചെയർ അലക്സ് യോഹന്നാൻ (ലയ്ക്നോന), സ്പോർട്സ് ഫോറം ചെയർ സുരേഷ് നായർ (ഓവിടോ), യൂത്ത് ഫോറം ചെയർ  ജോനാസ് ടോം (ഡിലൻഡ്) എന്നിവരാണ് എക്സിക്യൂട്ടീവ് കമ്മിറ്റി  അംഗങ്ങൾ . അഡ്വൈസറി ബോർഡ് അംഗങ്ങളായി അശോക് മേനോൻ ( ചെയർ ) റെജി സെബാസ്റ്റൻ ( കോ-ചെയർ ) രഞ്ജിത് താഴത്തുമാറ്റത്തിൽ , ബാബു ദേവസ്യ എന്നിവരെ  തിരഞ്ഞെടുത്തു.
 
WMC യുടെ ഗ്ലോബൽ ചെയർമാൻ  ഗോപാലപിള്ള,പ്രസിഡന്റ്  ജോൺ മത്തായി,ജനറൽ  സെക്രട്ടറി പിന്റോ കണ്ണമ്പള്ളി, ട്രെഷറർ സാം ഡേവിസ് മാത്യു , അമേരിക്കൻ റീജിയൻ ചെയർമാൻ  ചാക്കോ കോയിക്കലേത്തു, പ്രസിഡന്റ്  ജോൺസൻ തലച്ചെല്ലൂർ, ജനറൽ  സെക്രട്ടറി  അനീഷ് ജെയിംസ് , ട്രെഷറർ സജി പുളിമൂട്ടിൽ, വിമൻസ് ഫോറം പ്രസിഡന്റ് ആലീസ് മാഞ്ചേരി, സെക്രട്ടറി സ്‌മിത സോണി  എന്നിവർ പുതിയ കമ്മിറ്റിയ്ക്ക് ആശംസകൾ നേർന്നു .