വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂറോപ്പ് റീജിയൻ റിപ്പബ്ലിക് ദിനാഘോഷം; പി.എസ്. ശ്രീധരൻപിള്ള മുഖ്യാതിഥി

വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂറോപ്പ് റീജിയൻ റിപ്പബ്ലിക് ദിനാഘോഷം; പി.എസ്. ശ്രീധരൻപിള്ള മുഖ്യാതിഥി
ണ്ടൻ: വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂറോപ്പ് റീജിയണ്‍ ഒരുക്കുന്ന 75ാം റിപ്പബ്ലിക് ദിനാഘോഷം 27ന് ഇന്ത്യൻ സമയം രാത്രി 8.30ന് (യുകെ സമയം ഉച്ചകഴിഞ്ഞ് മൂന്ന്) ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരൻപിള്ള വെര്‍ച്വലായി  ഉദ്ഘാടനം ചെയ്യും.

ആഗോള  പ്രവാസി മലയാളികള്‍ക്കായി എല്ലാ മാസത്തിന്‍റെയും അവസാനത്തെ ശനിയാഴ്ച വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂറോപ്പ് റീജിയണ്‍ നടത്തിക്കൊണ്ടിരിക്കുന്ന കലാസാംസ്കാരിക വേദിയുടെ പത്താം സമ്മേളനമാണ് വൈവിധ്യമാര്‍ന്ന വിവിധ കലാപരിപാടികളോടെ റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നത്.

വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസി കലാകാരന്മാരുടെ കലാ സാംസ്കാരിക വിരുന്നൊരുക്കിയാണ് ഈ വര്‍ഷം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നത്. എല്ലാ മാസത്തിന്‍റെയും അവസാനത്തെ ശനിയാഴ്ച നടക്കുന്ന കലാസാംസ്കാരിക വേദിയില്‍ എല്ലാര്‍ക്കും അവര്‍ താമസിക്കുന്ന രാജ്യങ്ങളില്‍ നിന്നു തന്നെ പങ്കെടുക്കുവാനും കലാസൃഷ്ടികള്‍ അവതരിപ്പിക്കുവാനും ആശയവിനിമയങ്ങള്‍ നടത്തുവാനും അവസരമുണ്ട്.

രണ്ടുമണിക്കൂര്‍  സമ്മേളനത്തിന്‍റെ ആദ്യത്തെ ഒരു മണിക്കൂര്‍ പ്രവാസികള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ കുറിച്ചാണ് ചര്‍ച്ച ചെയ്യപ്പെടുക. ഇതില്‍ തെരഞ്ഞെടുത്ത വിഷയങ്ങളെ ആധികാരിമായി പ്രതികരിക്കുവാൻ കഴിയുന്ന ഉദ്യോഗസ്ഥരോ മന്ത്രിമാരോ പങ്കെടുക്കുന്ന ചര്‍ച്ചയായിരിക്കും നടക്കുക.

ഈ മാസം റിപ്പബ്ലിക് ദിനാഘോഷം നടക്കുന്നതിനാല്‍ മറ്റ് ചര്‍ച്ചകള്‍ ഉണ്ടായിരിക്കുന്നതല്ല. പ്രസ്തുത സമ്മേളനത്തില്‍ എല്ലാവരും പങ്കെടുക്കണമെന്ന് അഭ്യര്‍ഥിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.

 വിവരങ്ങള്‍ക്ക്: ജോളി എം. പടയാട്ടില്‍ (പ്രസിഡന്‍റ്) - 0491 575 318 1523, ജോളി തടത്തില്‍ (ചെയര്‍മാൻ) - 049 171 442 6264, ബാബു തോട്ടപ്പിള്ളി (ജന. സെക്രട്ടറി) - 044 757 783 4404, ഷൈബു ജോസഫ് (ട്രഷറര്‍).