രാജീവ് ആലുങ്കൽ വേൾഡ് മലയാളി കൗൺസിൽ അന്താരാഷ്ട്ര സാംസ്കാരികവേദി അംബാസിഡർ

രാജീവ് ആലുങ്കൽ വേൾഡ് മലയാളി കൗൺസിൽ അന്താരാഷ്ട്ര  സാംസ്കാരികവേദി അംബാസിഡർ

ദുബായ് : ലോക മലയാളികളുടെ ഏറ്റവും വലിയ കൂട്ടായ്മയായ വേൾഡ് മലയാളി കൗൺസിൽ അന്താരാഷ്ട്ര കലാ- സാംസ്കാരിക സമിതി അംബാസിഡറായി പ്രശസ്ത കവിയും, ഗാനരചയിതാവുമായ രാജീവ് ആലുങ്കൽ നിയമിതനായി.

"ഭാരതീയം-2024 "എന്ന പേരിൽ ഇൻഡ്യൻ റിപ്പബ്ലിക് ദിനാഘോഷവും, ഡബ്ല്യു എം സി അന്താരാഷ്ട്ര കലാ - സാംസ്കാരിക സമിതി പ്രവർത്തന ഉത്ഘാടനവും നടന്ന ചടങ്ങിൽ, ഗ്ലോബൽ പ്രസിഡൻ്റ്  ജോൺ മത്തായിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

ഭാരത സംസ്കാര സംകൃതിയും മലയാളഭാഷയുടെ തനിമയും ആഗോള തലത്തിൽ അടയാളപ്പെടുത്തുക എന്നതാണ് സാംസ്ക്കാരിക വേദിയുടെ ലക്ഷ്യമെന്ന്, സമിതി പ്രസിഡൻ്റ്  ചെറിയാൻ ടി കീക്കാട് അദ്ധ്യക്ഷ പ്രസംഗത്തിൽ അറിയിച്ചു. മലയാള സിനിമയുടെ പ്രീയ സംവിധായകൻ  ബ്ലസി സമ്മേളനം ഉദ്ഘാടനം ചെയ്തു.

അജിത് വെണ്ണിയൂർ ചീഫ് ഓഫ് കമ്മ്യൂണിക്കേഷൻസ് & ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി(ഒ എസ് ഡി ) ഓഫ് ഗവർണർ, വെസ്റ്റ് ബംഗാൾ , പി.എം. നായർ ഐപിഎസ് റിട്ട. ഡിജിപി എൻഡിആർഎഫ്, തുടങ്ങിയ വിശിഷ്ടാഥിതികൾ ആശംസകളിർപ്പിച്ചു.

വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ഭാരവാഹികളായ  ഗോപാലപിള്ള ഗ്ലോബൽ ചെയർമാൻ) ശ്രീ. ജോൺ മത്തായി ( ഗ്ലോബൽ പ്രസിഡൻ്റ്)  രാജേഷ് പിള്ള (ഗ്ലോബൽ അസോസിയേറ്റ് സെക്രട്ടറി) ഡോ. ലളിതമാത്യു (ഗ്ലോബൽ വിമൻസ് ഫോറം പ്രസിഡൻ്റ്) മിഡിൽ ഈസ്റ്റ് റീജിയൺ ഭാരവാഹികളായ ചന്ദ്രസേനൻ ( പ്രസിഡൻ്റ്) , ഡോ. ജെറോ വർഗീസ് (സെക്രട്ടറി) യൂറോപ്പ് റീജിയൺ ഭാരവാഹികളായ ജോളി തടത്തിൽ (ചെയർമാൻ), ജോളി എം. പടയാറ്റിൽ (പ്രസിഡന്റ്),  ജോൺസൺ തലച്ചെല്ലൂർ (പ്രസിഡൻ്റ്) ,ചിന്നു പടയാറ്റിൽ (ഫോറം അഡ്വൈസറി ബോർഡ്) എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ഫോറം ഭാരവാഹികളായ ഷാജി ദാസൻ , അലക്സ് കീക്കാട്ടിൽ സങ്കേതിക സഹായവും, മാസ്റ്റർ ഓഫ് സെറിമണി കൃഷ്ണ കിരൺ (ജോയിൻ്റ് സെക്രട്ടറി ),ഡേവിഡ് ഗീവർഗ്ഗീസ് (ട്രഷറാർ) സ്വാഗതവും, സൂരജ് ലാൽ (സെക്രട്ടറി) നന്ദിയും അറിയിച്ചു.

ഗ്ലോബൽ - റീജിനൽ - പ്രവിശ്യാ നേതാക്കൾക്കൊപ്പം ലോകത്തിലെ 35 രാജ്യങ്ങളിലുള്ള 145 പ്രവിശ്യയിലെ പ്രതിനിധികൾ സാംസ്കാരിക സമ്മേളനത്തിന് സാക്ഷ്യം വഹിച്ചു.

ദേശഭക്തിഗാനങ്ങൾ, നൃത്ത നൃത്യങ്ങള്‍,സംഗീത നിശ തുടങ്ങിയ വിവിധ കലാപരിപാടികൾ ഡബ്ല്യു.എം.സി യുടെ ആഗോള പ്രതിഭകൾ അവതരിപ്പിച്ചു.