വേൾഡ് മലയാളി കൗൺസില്‍ റിയാദ് പ്രൊവിൻസിന് പുതിയ നേതൃത്വം

വേൾഡ് മലയാളി കൗൺസില്‍ റിയാദ് പ്രൊവിൻസിന് പുതിയ നേതൃത്വം

ചിത്രത്തിൽ : വലത്തുനിന്ന് ജനറല്‍ സെക്രട്ടറി ജയകുമാർ, ഉപദേശക സമതി അംഗം ഡോക്ടർ ജയചന്ദ്രൻ, പ്രസിഡണ്ട്‌ നിജാസ് പാമ്പാടിയിൽ, രക്ഷാധികാരി ഡേവിഡ് ലുക്ക്‌, ചെയര്‍മാന്‍ ഡോക്ടർ ഷൈൻ ടി. ജെ, ട്രഷറര്‍ രാജേന്ദ്രൻ കോട്ടയം 

റിയാദ് : ആഗോള സംഘടനയായ വേൾഡ് മലയാളി കൌൺസിൽ റിയാദ് പ്രൊവിൻസ് അടുത്ത രണ്ട് വർഷത്തേക്കുള്ള (2024-2026) ഭാരവാഹികളെ തിരഞ്ഞെടുത്തു. മലാസ് ചെറീസ് ഓഡിറ്റോറിയത്തിൽ നടന്ന തിരഞ്ഞെടുപ്പ് നടപടികൾക്ക്‌ ഡേവിഡ് ലുക്ക്‌, ഡോക്ടർ ജയചന്ദ്രൻ ഡോക്ടർ ഷൈൻ എന്നിവർ നേതൃത്വം നൽകി.

സെക്രട്ടറി സന്തോഷ്‌ കണ്ണനായിക്കൽ റിപ്പോർട്ടും ട്രെഷറാർ സുനിൽ മേലേടത്ത് കണക്കും അവതരിപ്പിച്ചു.

പുതിയ ഭാരവാഹികളായി, രക്ഷധികാരി ഡേവിഡ് ലുക്ക്‌, ചെയർമാൻ ഡോക്ടർ ഷൈൻ. ടി. ജെ, പ്രസിഡന്റ് നിജാസ് പാമ്പാടിയിൽ, ജനറൽ സെക്രട്ടറി ജയകുമാർ, ട്രെഷറാർ രാജേന്ദ്രൻ കോട്ടയം, വൈസ് ചെയർമാൻ എബ്രഹാം പാമ്പാടി, സ്വപ്ന ജയചന്ദ്രൻ, വൈസ് പ്രസിഡന്റ്മാർ തങ്കച്ചൻ വരുഗീസ്, ഡോക്ടർ ലത സുനിൽ, ജോയിന്റ് സെക്രട്ടറി സനജ് സാബു, സുരേഷ് ബാബു, പ്രോഗ്രാം കമ്മിറ്റി കൺവീനഴ്സ് പത്മിനി നായർ, ബിന്ദു സാബു ഉപദേശക സമതി, ഡോക്ടർ ജയചന്ദ്രൻ, സന്തോഷ്‌ കണ്ണനായിക്കൽ, കെ. കെ. തോമസ്.

എക്സിക്യൂട്ടീവ് അംഗങ്ങൾ :ബിജു രാജൻ, സിജോ വറുഗീസ്, അബ്‌ദുൾ സലാം, സുനിൽ മേലേടത്തു, ബിനോയി, സ്‌കറിയ, കെവിൻ പോൾ, ഷാഹിദ, മോനി ബിജു എന്നിവരെ തിരഞ്ഞെടുത്തു. യോഗത്തിന് സെക്രട്ടറി ജയകുമാർ നന്ദി അറിയിച്ചു.