നീറ്റ് യുജി പ്രവേശന പരീക്ഷ: രജിസ്ട്രേഷന് ഇന്നു കൂടി അപേക്ഷിക്കാം

നീറ്റ് യുജി പ്രവേശന പരീക്ഷ: രജിസ്ട്രേഷന് ഇന്നു കൂടി അപേക്ഷിക്കാം

ന്യൂഡൽഹി: ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയുടെ ( നീറ്റ് -യുജി) രജിസ്ട്രേഷന് ഇന്നു കൂടി അപേക്ഷിക്കാം. ഇന്നു രാത്രി 10.50 വരെ രജിസ്റ്റർ ചെയ്യാം. രാത്രി 11.50 വരെ ഫീസ് അടയ്ക്കാം. പല കാരണങ്ങളാലും രജിസ്റ്റർ ചെയ്യാത്ത വിദ്യാർത്ഥികളുടെ അപേക്ഷ പരി​ഗണിച്ചാണ് സമയം നീട്ടുന്നതെന്ന് ദേശീയ പരീക്ഷാ ഏജൻസി അറിയിച്ചു. https://exams.nta.ac.in/NEET/.

നീറ്റ് യുജി പരീക്ഷയ്ക്ക് അപേക്ഷിക്കുന്നതിന് ജനറല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 1700 രൂപയാണ് അപേക്ഷാഫീസ്. ഒബിസി-എന്‍സിഎല്‍, ജനറല്‍-ഇഡബ്ലിയു വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 1600 രൂപയും പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 1000 രൂപയുമാണ് ഫീസ്. ഓണ്‍ലൈന്‍ ആയാണ് ഫീസ് അടയ്‌ക്കേണ്ടത്.

നീറ്റ് യുജി പ്രവേശന പരീക്ഷ 2024 മെയ് അഞ്ചിന് ഉച്ചയ്ക്ക് 2 മണി മുതല്‍ 5.20 വരെ നടക്കുമെന്നാണ് ദേശീയ പരീക്ഷാ ഏജന്‍സി അറിയിച്ചിട്ടുള്ളത്. രാജ്യത്തെ 571 സിറ്റികളിലും രാജ്യത്തിന് പുറത്ത് 14 സീറ്റുകളും പരീക്ഷാ സെന്ററുകളായിരിക്കും. കൂടുതല്‍ വിശദവിവരങ്ങള്‍ ഒഫീഷ്യല്‍ വെബ്‌സൈറ്റില്‍ അറിയാമെന്ന് ദേശീയ ടെസ്റ്റിങ് ഏജന്‍സി വ്യക്തമാക്കി.