വേൾഡ് മലയാളി കൗൺസിൽ ജിദ്ദ ഘടകം ഏപ്രിൽ 5 വെള്ളിയാഴ്ച്ച അൽ അബീർ ഓഡിറ്റോറിയത്തിൽ യോഗം ചേർന്നു

വേൾഡ് മലയാളി കൗൺസിൽ ജിദ്ദ ഘടകം ഏപ്രിൽ 5 വെള്ളിയാഴ്ച്ച  അൽ അബീർ ഓഡിറ്റോറിയത്തിൽ യോഗം ചേർന്നു
മനുഷ്യ നൻമയ്ക്കും പുരോഗതിയ്ക്കുമായി  പക്ഷാഭേദങ്ങളില്ലാതെ ഒരുമിച്ച്  പ്രവർത്തിക്കുന്ന ആഗോള സംഘടനയാണ് 1995 ൽ സ്ഥാപിതമായ വേൾഡ് മലയാളി കൗൺസിൽ (WMC).

ജിദ്ദ: വേൾഡ് മലയാളി കൗൺസിൽ ജിദ്ദ ഘടകത്തിൻ്റെ യോഗം  ഏപ്രിൽ 5 വെള്ളിയാഴ്ച്ച  അൽ അബീർ ഓഡിറ്റോറിയത്തിൽ ചേർന്നു.

 ഏപ്രിൽ 5 ന് കൂടിയ യോഗത്തിൽ  WMCയുടെ ഉദ്ദേശ ലക്ഷ്യങ്ങൾ, ഭരണ ഘടന, ആഗോളാടിസ്ഥാനത്തിലുള്ള പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ച്  പ്രതിപാദിക്കുകയും പ്രസൻ്റേഷൻ നടത്തുകയും ചെയ്തു.

ഡബ്ളിയു എം സി ഗ്ലോബൽ ഗുഡ് വിൽ  അംബാസ്സഡർ  ഡോ. അബ്ദുല്ല മഞ്ചേരി, ഡെൻസൺ ചാക്കോ, സിജി ജിജോ എന്നിവർ സംഘടനയുടെ  പ്രവർത്തനങ്ങൾ വിശദീകരിച്ചു.

WMC പ്രവർത്തനങ്ങൾ വിഭാവനം ചെയ്തിരിക്കുന്നത്  യാതൊരു തരത്തിലുള്ള രാഷ്ട്രീയ പ്രാദേശിക മത പ്രവർത്തനങ്ങളോ, ലാഭേച്ഛയോ വിഭാഗീയതയോ ഇല്ലാത്ത രീതിയിലാണെന്നും അത് നിർബന്ധമായും എല്ലാവരും പാലിക്കണമെന്ന് ഡബ്ളിയുഎംസി   ഗ്ലോബൽ ഗുഡ് വിൽ  അംബാസഡർ  ഡോ. അബ്ദുല്ല മഞ്ചേരി   പറഞ്ഞു. ഡെൻസൺ ചാക്കോ യുവജനങ്ങൾക്കായി മോട്ടിവേഷൻ ക്ലാസ്സ്‌ നടത്തണമെന്ന് WMC ഗ്ലോബൽ ഗുഡ് വിൽ  അംബാസഡർ അഭ്യർത്ഥിച്ചു.

 ഡബ്ളിയു എം സിയുടെ പ്രവർത്തന വേദികളായ  വനിതാ വേദി, ആരോഗ്യ വേദി, യുവജന വേദി,  കായിക-സാംസ്കാരിക വേദി ,  ക്ഷേമകാര്യം  - സന്നദ്ധ പ്രവർത്തന വേദി എന്നിവ ആരംഭിക്കണമെന്ന്  അഭ്യർത്ഥിച്ചു.

നിലവിലെ വാട്സാപ്പ് ഗ്രൂപ്പ്‌ അംഗങ്ങൾ പുതിയ  നാലു അംഗങ്ങളെ   അടുത്ത യോഗം ചേരുന്നതിന്   മുമ്പായി നിർദ്ദേശിക്കണമെന്നും അഭ്യർത്ഥിച്ചു. വളരെ സൂക്ഷ്മമായി പരിശോധിച്ച് മാത്രമേ പുതിയ അംഗത്വം നൽകാവൂ എന്നും യോഗം നിർദ്ദേശിച്ചു.

ഡോ. ഇന്ദു ചന്ദ്ര, ദിലീപ് താമരക്കുളം, മസൂദ് തിരുവനന്തപുരം, ജിജോ , ജ്യോതി ബി കുമാർ, മാജ ഓച്ചിറ, താജ് മണ്ണാർകാട്, നൗഷാദ് ചാത്തല്ലൂർ, അനിൽ വിദ്യാധരൻ , ഷംസു പാറാട്ട്, അനീർ, ഹാരിസ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു. പ്രിജിൻ ഡെൻ യോഗത്തിൻ്റെ ഐ ടി പ്രവർത്തനങ്ങൾ കോർഡിനേറ്റ് ചെയ്തു.

ഡോ. ഇന്ദു ചന്ദ്ര മെഡിക്കൽ  ഗ്രൂപ്പ്‌ സംഘടിപ്പിക്കണമെന്ന് അഭ്യർത്ഥിച്ചു. യോഗത്തിൽ പങ്കെടുത്ത എല്ലാവർക്കും അഭിപ്രായങ്ങൾ അവതരിപ്പിക്കുവാൻ അവസരമൊരുക്കി.  WMC  പ്രവർത്തനങ്ങൾക്ക് സർവ്വ പിന്തുണയും ഐക്യദാർഢ്യവും പങ്കെടുത്ത എല്ലാവരും അറിയിച്ചു.

ഡോ. അബ്ദുല്ല മഞ്ചേരി അധ്യക്ഷത വഹിച്ചു .മൻസൂർ വയനാട് കൃതജ്ഞത  രേഖപ്പെടുത്തി.

WMC ജിദ്ദ ഈ ഒരു വർഷത്തിനുള്ളിൽ സംഘടിപ്പിക്കേണ്ട പരിപാടികളുടെ രൂപരേഖ താഴെപ്പറയും വിധമാണ് .

 ഇൻ ഹൗസ് പ്രോഗ്രാമുകൾ

1. ഈദ് ആഘോഷം
2. ഓണം  
3. പുതുവർഷവും ക്രിസ്മസും  
4. ഇഫ്താർ

സാമൂഹ്യ സേവനം

1. രക്തദാന ക്യാമ്പ്
2. ജീവകാരുണ്യം

 പൊതുപരിപാടികൾ

1. കലാ സാംസ്കാരിക പരിപാടി  
 
2. ആരോഗ്യ ബോധവത്ക്കരണം  

 മറ്റുള്ള സംഘടനകൾക്കൊപ്പം പങ്കെടുക്കേണ്ടവ

1. വനിതകൾക്കുള്ള പാചക മത്സരം
2. കുട്ടികൾക്കായുള്ള ചിത്രരചനാ മത്സരം