ആന്റേഴ്സൺ വെടിവയ്പ്പ് കേസ്: 15കാരന് 100 വർഷം തടവ് ശിക്ഷ വിധിച്ചു

Jul 30, 2026 - 13:31
 0  7
ആന്റേഴ്സൺ വെടിവയ്പ്പ് കേസ്: 15കാരന് 100 വർഷം തടവ് ശിക്ഷ വിധിച്ചു

പി പി ചെറിയാൻ

ഇന്ത്യാന:2025 ഫെബ്രുവരിയിൽ നടന്ന കൊലപാതക കേസിൽ  ഇന്ത്യാനയിലുള്ള ആന്റേഴ്സണിൽ 15 കാരനായ ജൊമാജ്‌സെ ലാരിക്ക് കോടതി 100 വർഷം തടവ് ശിക്ഷ വിധിച്ചു.

 2025 ഫെബ്രുവരി 2-ന് ഡേല സ്വെയ്ൻ  എന്നയാൾ വെടിയേറ്റു മരിച്ച സംഭവത്തിലാണ് ശിക്ഷ.

 കൊലപാതകം, വധശ്രമം, ഗൂഢാലോചന, ക്രിമിനൽ സംഘത്തിന്റെ പ്രവർത്തനം, അനധികൃത തോക്ക് കൈവശം വെക്കൽ എന്നീ കുറ്റങ്ങൾ ലാരിക്ക് മേൽ തെളിയിക്കപ്പെട്ടു.

കൊലപാതകത്തിന് 50 വർഷവും ക്രിമിനൽ സംഘത്തിൽ അംഗമായതിന് 50 വർഷവും ഉൾപ്പെടെ ആകെ 100 വർഷമാണ് ജഡ്ജി ഡേവിഡ് ഹാപ്പെ ശിക്ഷ വിധിച്ചത്.

 കുറ്റകൃത്യം നടക്കുമ്പോൾ പ്രായപൂർത്തിയാകാത്തതിനാൽ, നല്ല നടപ്പും വിദ്യാഭ്യാസ യോഗ്യതകളും പരിഗണിക്കാതെ കുറഞ്ഞത് 20 വർഷത്തെ തടവ് ശിക്ഷ പൂർത്തിയാക്കിയ ശേഷം ലാരിക്ക് ശിക്ഷയിൽ ഇളവ് ആവശ്യപ്പെട്ട് ഹർജി നൽകാം.