അകലങ്ങളിലേക്ക് : കവിത , റോയ്‌ പഞ്ഞിക്കാരൻ

Dec 13, 2020 - 09:47
Mar 11, 2023 - 14:38
 0  428
അകലങ്ങളിലേക്ക് : കവിത , റോയ്‌ പഞ്ഞിക്കാരൻ

രു വരി കുറിക്കാൻ എൻ മനം

കൊതിക്കുമ്പോൾ 

എന്തിനീ പരിഭവം നിനക്ക്‌ ?

ഒരു സ്വപ്നം കാണുവാൻ മോഹിക്കുമ്പോൾ 

എന്തിനീ പിണക്കം നിനക്ക് ? 

ചിലങ്ക കെട്ടിയ എൻ സ്വപ്നങ്ങളെ 

തളച്ചിടരുത്  നിൻ പാദങ്ങളിൽ. 

എൻ വരികളിൽ പൂക്കളും പുഴകളും 

വിരിയുകയും  ഒഴുകുകയും 

ചെയ്യുന്നത് നിന്നിലൂടെയാണ്‌ 

എന്നിട്ടും അതിന്റെ ചിറകരിയാൻ 

എന്ത്  ആയുധമാണ് നിന്റ കൈയിൽ ?

ആയിരമായിരം ആശകൾ മന്ത്രം

ചൊരിയുന്ന ഈ അനുരാഗ കോവിൽ 

നടയിൽ, 

നിന്നെ മറന്നു നീ നിർവൃതിയുടെ 

താലപൊലിയേന്തും ഈ ക്ഷേത്ര നടയിൽ, 

അജ്ഞാത ദേവനായി ഞാൻ നില്ക്കും .

ഓരോ  പൂര്ണചന്ദ്രോദയത്തിലും 

മധുരമൊരു വേദനയായി 

ഞാൻ അകലങ്ങളിലേക്ക്

 

റോയ്‌ പഞ്ഞിക്കാരൻ