താളം തെറ്റിയ ജീവിതങ്ങൾ; ചെറുകഥ, ഗിരിജ. കെ. നായർ

താളം തെറ്റിയ ജീവിതങ്ങൾ; ചെറുകഥ, ഗിരിജ. കെ. നായർ

 

കൂരിരുൾ മൂടിയ തടവറയിലെ ഇരുട്ടിനെ നോക്കി അയാൾ ഉറങ്ങാതെ കിടന്നു. ഈ മുറിയിൽ കയറിയാൽ രാവെന്നോ പകലെന്നോ ഇല്ല. ഇപ്പോൾ രാത്രിയാണെന്നു തോന്നുന്നു. 

നാളെ റിപ്പബ്ലിക് ദിനമാണ്. നാളെ കുറച്ചു പേർ ജയിൽ മോചിതരാകും അതിൽ തന്റെ നറുക്കും വീണിട്ടുണ്ട്. ജീവപര്യന്തം ശിക്ഷകഴിഞ്ഞു ആശകൾ ഇല്ലാതെ നിർജ്ജീവ മനസ്സുമായി നിൽക്കുന്ന തനിക്ക് എന്തിനീ മോചനം 

പക്ഷേ നറുക്ക് വീണ സ്ഥിതിക്ക്‌ പോയെ തീരു. 

ഇന്നത്തെ രാത്രി ഇവിടെത്തെ അവസാന രാത്രി. 18കൊല്ലക്കാലം ജീവിച്ചു തീർത്ത ജീവിതം തനിക്കു ഇഷ്ടപ്പെട്ടുവരികയായിരുന്നു ബന്ധമില്ല സ്വന്തവുമില്ലാതെ ഈ തടവറയിൽ ഹോമിക്കപെട്ട അപരാധികളുടെയും നിരപരാധികളുടെയും കൂടെ കഴിഞ്ഞ കാലങ്ങൾ. ജീവിതത്തിൽ താളമില്ല ലയമില്ല. ഉറക്കം വരാതെ അയാൾ പ്രഭാത കിരങ്ങൾക്കായി കാത്തിരുന്നു 

 

എല്ലാം മറന്നു ജയിലിലെ ജോലികളിൽ  മുഴുകി ജയിൽ അധികൃധരുമായി നല്ല ബന്ധം സ്ഥാപിച്ചു വരുകയായിരുന്നു

താനൊരിക്കലും പ്രതീക്ഷിക്കാത്ത ഈ മോചനം വേണ്ടായിരുന്നു എന്നു  തോന്നുന്നു 

 

പക്ഷേ തന്റെ ഉറ്റസുഹൃത്തുക്കൾ തന്റെ മോചനത്തിനായി കാത്തിരിക്കുന്നു. തന്നെ നാട്ടിൽ കൊണ്ടുപോയി ഒരു പുതിയ മനുഷ്യനാക്കാനാണത്രെ 

 

വീണ്ടും ചിന്തകൾ ഭൂതകാലത്തിലെ തന്റെ വിവാഹാസുദിനത്തിലെത്തിച്ചേർന്നു. വീട്ടുകാരുടെ ഇഷ്ടത്തിന് തീരുമാനിച്ച വിവാഹം. അവൾ അതീവ സുന്ദരി. പ്രസരിപ്പോടെ ഓടിചാടി നടക്കുന്നവൻ 

അവളൊരു മോഹപ്പക്ഷിയായിരുന്നു. തീരാത്ത മോഹങ്ങളായിരുന്നു അവൾക്ക്‌. സ്വർണാർഥത്തിലേറി മാനത്തുകൂടെ നടക്കാൻ അവൾ ആഗ്രഹിച്ചു. പക്ഷേ തന്റെ പ്രൈവറ്റ് കമ്പനിയിലെ ജോലി ഒന്നിനും തികയാതെ വന്നു. അവളുടെ ആവശ്യങ്ങൾ സാധിച്ചു കൊടുക്കാൻ നന്നായി കഷ്ടപ്പെട്ടു. തന്റെ ഇഷ്ടങ്ങളൊക്കെ മാറ്റിവെച്ചു., കാരണം അവളുടെ കണ്ണ് നനയുന്നത് തനിക്കിഷ്ടമില്ലായിരുന്നു. താൻ അത്രമാത്രം അവളെ സ്നേഹച്ചൂ 

 

അങ്ങനെ ഇണങ്ങിയും പിണങ്ങിയും അഞ്ചാറ് വർഷങ്ങൾ കടന്നു പോയി. അപ്പോഴേക്കും തങ്ങൾ രണ്ട് ആൺകുട്ടികളുടെ മാതാപിതാക്കളായി 

 

ആയിടക്കാണ് തന്റെ സുഹൃത്ത് വിപിൻ ഒരു ഗൾഫ് ജോലിശരിയാക്കി തന്നെ വിളിക്കുന്നത്‌. നല്ല ജോലി ശമ്പളം അവൾ ഉത്സാഹത്തോടെ ജോലിക്ക് പോകാൻ പറഞ്ഞുകൊണ്ടിരുന്നു. 

അവൾക്കു സ്വന്തമായൊരു വീട് ഒരു സ്വപ്നമാണ്. തനിക്കും അങ്ങിനെയാണ് 

തറവാട്ടിൽ അച്ഛനും അമ്മയും അനിയന്റെയും കൂടെ നിൽക്കുമ്പോൾ അവൾക്കു എന്നും പരാതിയായിരുന്നു 

വീട് തനിക്കും ഒരു സ്വപ്നമാണ്. 

 

എന്തായാലും  എല്ലാംശരിയായി. ഗൾഫിലേക്ക് പറക്കുമ്പോൾ ഒരുപാട്സ്വപ്‌നങ്ങൾ പ്രതീക്ഷകളായിരുന്നു 

പക്ഷേ എട്ടും പന്ത്രണ്ടും വയസുള്ള കുഞ്ഞുങ്ങളെ വിട്ടു പോകാനും വല്ലാത്ത വിഷമമായിരുന്നു 

എന്തായാലും ഗൾഫിലെത്തി. ദിവസമുള്ള  ഫോൺ കാളില് ലും എഴുത്തിലും ആശ്വാസം കണ്ടെത്തി 

 

അങ്ങനെ അവളുടെ അച്ഛന്റെ പ്ലോട്ടിൽ ഒരു വീട് വെക്കണമെന്ന് അവൾ ആവശ്യപ്പെട്ടു. അതിനായി പൈസ അയക്കാനും തുടങ്ങി. വീടിന്റെ കോൺട്രാക്ട് തന്നെ ഗൾഫിൽ കൊണ്ടുപോകാൻ സഹായിച്ച വിപിൻ തന്നെ ഏറ്റെടുത്തു. 

വീടിന്റെ പ്ലാൻ  കണ്ട്  അമ്പരന്നു പോയി. അത്രയും വലുപ്പമുള്ള ഒരു രമ്യഹർമ്യം 

 

അതിൽ എല്ലാവിധ ആധുനീക സൗകര്യവും വേണമെന്നും അവളുടെ ആഗ്രഹവും..... 

വീട് പണി തുടങ്ങി.. താൻ ചോരനീരാക്കിയ പൈസ മുഴുവനും അയച്ചുകൊടുത്തിട്ടും തികയുന്നില്ല  എന്ന്  പറഞ്ഞുകൊണ്ടേയിരുന്നു 

അങ്ങനെ കടം വാങ്ങിയും മറ്റും  പൈസ അയച്ചുകൊടുത്തു 

 

ഇടക്ക് നാട്ടിൽ പോകണമെന്ന് തോന്നി. പക്ഷേ ചില കാരണങ്ങൾ കൊണ്ട് അതും നടക്കാതെ വന്നു 

 

വീടിന്റെ പണി ഏകദെശം തീരാറായതായി വിപിൻ അറിയിച്ചുകൊണ്ടിരുന്നു. 

 

അപ്പോഴേക്കും തന്റെ കയ്യിലെ  ഒന്നുമില്ലാത്തഅവസ്ഥയായി. അതിലുപരി താനൊരു വലിയ കടക്കാരനായി മാറി  

എന്തായാലും വീടെന്ന സ്വപ്നം സാക്ഷാത്കരിക്കട്ടെ . അവളുടെ ആഗ്രഹം നടക്കട്ടെ. 

 

വീടിന്റെ പാലുകാച്ചൽ ചടങ്ങു നിശ്ചയിച്ചു. വിപിൻ തന്നെ അറിയിച്ചു 

നാട്ടിലേക്ക് പോകാൻ ശ്രമിച്ചു. പക്ഷേ എന്തോ കാരണത്താൽ വീണ്ടും തടസങ്ങൾ വന്നു. അവസാനം താനില്ലാതെ പാലുകാച്ചലും ഗൃഹപ്രവേശനവും നടത്തിക്കോളാൻ പറഞ്ഞു 

എല്ലാം മനസ്സിൽ കണ്ട് ഒരു അന്യനെപ്പോലെ നോക്കി നിൽക്കേണ്ടിവന്നു. എല്ലാ പ്രയാസവും ഉള്ളിലൊതുക്കി 

 

ഒരു ദിവസം റൂമിൽ കിടക്കുമ്പോൾ ഒരു ഫോൺ . ഒരു അപരിചിതൻ 

അറ്റൻഡ് ചെയ്തു. 

നിന്റെ ഭാര്യ നിനക്ക് കയ്യ് വിട്ടു പോകും സൂക്ഷിക്കുക.. 

വേഗം സുഹൃത്തുക്കളെ വിളിച്ചു. അവർക്കൊന്നും അറിയില്ല. നീ വിഷമിക്കണ്ട. ഞങ്ങൾ അന്വേഷിക്കാം 

അവർ സമാധാനിപ്പിച്ചു കൊണ്ടിരുന്നു 

അജ്ഞാത കാൾ ഇടയ്ക്കിടെ വന്നുകൊൺടിരുന്നു. മനസ്സ് ആകെ അസ്വസ്ഥമായി. വല്ലാത്ത ഒരു നീറ്റൽ. ആരും ഒന്നും പറയുന്നുമില്ല 

 

പെട്ടെന്ന് നാട്ടിൽ പോകാൻ ഒരു ചാൻസ് കിട്ടി. ആരെയും അറിയിച്ചില്ല 

 

എയർപോർട്ടിൽ നിന്നും നാട്ടിലേക്ക് തിരിക്കുമ്പോൾ രാത്രി 12 മണി കഴിഞ്ഞിരുന്നു. 

ഒരു വിധത്തിൽ  വീട്ടിൽ എത്തി. നിലാവിന്റെ വെളിച്ചത്തിൽ തന്റെ വീട് ഒരു രമ്യ ഹർമ്യം പോലെ ശോഭിച്ചു 

 

മെല്ലെ കാളിങ് ബെൽ അമർത്തി. 

വീട്ടിൽ പ്രകാശം പരന്നു   . 

വാതിൽ തുറന്നു. തുറന്നത് വിപിൻ പിറകെ അവളും 

 

തന്നെ കണ്ടവർ അമ്പരന്നു. വേഗം അകത്തു കയറാനാണ് തോന്നിയത്. 

പെട്ടന്നാണ് ഹാളിലെ ടേബിലിലുള്ള കത്തി കണ്ടത്. ഒരു കൊടുങ്കാറ്റു പോലെ പുറത്തു വന്നു അവനെ തലങ്ങും വിലങ്ങും കുത്തുമ്പോൾ  ഒന്നും അറിയാതെപകച്ചു നിൽക്കുകയായിരുന്നു രണ്ടു പേരും. അവന്റെ ശരീരത്തിലെ  ചോരകണ്ടവൾ അലമുറയിട്ടു. അയൽക്കാർ ഓടി കൂടി. യാതൊരു കുറ്റബോധവുമില്ലാതെ നിൽക്കുന്ന തന്നെ  കണ്ടു എല്ലാവരും മൂക്കത്തു വിരൽ വെച്ചു 

പോലീസ് വന്നു ജീപ്പിൽ കയറുമ്പോഴും താൻ നിർവികാരനായിരുന്നു 

 

കോടതിയിലേക്ക് പോകുമ്പോൾ ആരോ പറഞ്ഞു അയാൾ മരിച്ചു 

അപ്പോഴും   കുറ്റബോധം തോന്നിയില്ല 

വിധി വന്നു. ജീവപര്യന്തവും കിട്ടി 

എല്ലാം നിർവികാരതയോടെ ഏറ്റു  വാങ്ങി 

 

നാളെ ഇവിടുന്നു ഇറങ്ങിയാൽ എവിടേക്ക്‌ പോകും എന്നറിയില്ല. അമ്മയും അച്ഛനും മരിച്ചു. ഇനി അനിയൻ മാത്രം അവന്റെഅടുത്തു പോകാൻ തോന്നിയില്ല. അവന്റെ ജീവിതമെങ്കിലും നന്നാവട്ടെ 

ഇരുട്ടറയിൽ നിന്നും വെളിച്ചത്തിലേയ്ക്കു കടന്നു. വല്ലാത്തൊരു പ്രകാശം കണ്ണുകളെ വേദനിപ്പിച്ചു 

 

തന്റെ സുഹൃത്തുക്കൾ തന്നെ കാത്ത് നിൽക്കുന്നു 

അടുത്തുള്ള കാറിൽ നിന്ന് രണ്ടുപേർ ഇറങ്ങി. തന്റെ മക്കൾ. അവർ വലിയ യുവാക്കളായിരിക്കുന്നു 

തന്റെ അടുത്ത് വന്നു അവർ പറഞ്ഞു. അച്ഛൻ ഞങ്ങളുടെ കൂടെ വരണം ഇനി അച്ഛനെ ഞങ്ങൾ നോക്കും 

അമ്മയോട് അച്ഛൻ ക്ഷമിക്കണം അച്ഛൻ പോയശേഷം മാനസികമായി തകർന്നു ഹോസ്പിറ്റലിൽലാണ് 

 

അവർ കയ്യ് പിടിച്ചു വലിക്കുന്നു 

സുഹൃത്തുക്കളിടപെട്ടു അതാണ്‌ ശരി. ഇനി മക്കളുടെ കൂടെ കഴിയൂ 

അവർ നിരപരാധികളല്ലേ 

 

മക്കളുടെ കൂടെ കാറിൽ കയറുമ്പോൾ ഒരു കാര്യം മനസ്സിലായി 

അവൾക്കു ശിക്ഷ ദൈവം കൊടുത്തു. തന്റെ ശിക്ഷയും കഴിഞ്ഞു 

ഇനി അവളോട് പ്രതികാരം ചെയ്തിട്ടു കാര്യമില്ല. കുതിരവട്ടത്തെ സെല്ലിൽ കഴിയുന്ന അവളോട് ഇനി എന്തു പ്രതികാരം ചെയ്യാൻ 

കാറിന്റെ പിൻ സീറ്റിൽ ചാരികിടക്കുമ്പോൾ ജീവിതം മറ്റൊരു ചോദ്യ  ചിഹ്നമായി തോന്നി 

 

ശുഭം 

 

ഗിരിജ. കെ. നായർ