ആട്ടവിളക്ക് ; കവിത, K.പ്രേമചന്ദ്രൻ നായർ

Apr 20, 2021 - 13:28
Mar 17, 2023 - 08:30
 0  229
ആട്ടവിളക്ക് ; കവിത, K.പ്രേമചന്ദ്രൻ നായർ

 ആട്ടവിളക്കു തെളിഞ്ഞൊരസന്ധ്യയിൽ         

കേളികൊട്ടൊന്നു മുഴങ്ങിയമരവേ,...   

കഥകളിപ്പദങ്ങൾ ഉണർത്തുന്ന യാമങ്ങളെ

  കോരിത്തരിപ്പിച്ചിരുത്തുവാൻ...   

സുദീർഘമായ നളദമയന്തിമാർ     

 ദൂതുമായി ഹംസവും എത്തിക്കഴിഞ്ഞു...

തിരശീലയ്ക്കു  പിന്നിലായി.

മുന്നിലായ് കണികളേറെ നിറഞ്ഞസദസ്സിൽ

 ആവേശമെങ്ങും തിരയടിച്ചുയർന്നു. 

നേരംപുലരുംവരെയും വ്യയം ചെയ്യാൻ,

മാനസം  പാകപ്പെടുത്തിയിരുന്നവർ  

ചെണ്ടയും മദ്ദളവും  ചേങ്ങില വായ്പ്പാട്ടും

മുഴങ്ങുന്നു...  ആട്ടവിളക്കു ജ്വലിക്കുന്നു

സർവ്വം സാക്ഷ്യയായ്....