എന്റെ നാട്‌ : കവിത, ഷീബ വര്‍ഗീസ്‌

എന്റെ നാട്‌ :  കവിത, ഷീബ വര്‍ഗീസ്‌

കാണട്ടെ ഞാന്‍ എന്‍ കണ്‍കുളിര്‍ക്കെ
എന്‍ കൊച്ചുനാടിന്‍ സൗന്ദര്യം
വര്‌ണിക്കാനാവില്ലെന്‍ വാക്കുകളാല്‍
ആശ്ചര്യം !ദൈവത്തിന്‍ സ്വന്തംനാട്‌

കണ്ടല്ലോ ഞാനേറെ നാടുകളും
എല്ലാംഅതുല്യം ഈ മണ്ണിന്മുന്‍പില്‍
അത്രമേല്‍സുന്ദരം എന്റെനാട്‌
മരതകതുല്യമി ഭൂപ്രകൃതി..

കുന്നുംമലയുംതാഴ്വരയും
പുഴകളുംതോടുംആറുകളൂം
കായലുംകടലുംവയലുകളൂം
ഇടകലര്‍ന്നുള്ളൊരു പുണ്യഭൂമി

ഇല്ലതിശൈത്യവും അത്യുഷ്‌ണവും
മിതമല്ലോഇവിടെകാലാവസ്ഥ
വേനലുംവര്‍ഷവുംമാറിമാറി
സുന്ദരമാക്കുമീഭൂപ്രദേശം

പൂത്തുതളിര്‍ത്തൊരുപൂമരവും
കൊഞ്ചികുഴഞ്ഞാടും തെങ്ങോലയും
മാവുംപ്ലാവുംപലവാഴകളും


കേരതോപ്പുള്ളൊരുപുരയിടവും
പരിലസിച്ചങ്ങനെഹരിതാഭയില്‍...

കൊച്ചുവണ്ണാത്തികിളിനീട്ടിപാടി
കുയിലുകളുംകൂടെഏറ്റുപാടി
മൈനകള്‍കൂട്ടംകൂടിയങ്‌
ചകോതാരിക്കുംകോലാഹലം

ഹിന്ദുവുംമുസ്ലിമും ക്രിസ്‌ത്യനും ഇങ്ങു
ഒരുമിച്ചുസ്വരുമയില്‍ കഴിഞ്ഞിടുന്നു
ഏല്‍ക്കല്ലേ മങ്ങല്‍അതിനുഒട്ടുംഇന്ന്‌
വര്‌ഗിയതക്കിവിടെ സ്ഥാനമില്ല

സാക്ഷരതയുള്ളൊരു പ്രബുദ്ധജനം
അതല്ലോ എന്‍നാടിന്‍ സമ്പത്തുഇന്ന്‌
ബന്ധങ്ങള്‍ക്കെന്നും വിലനല്‍കുന്ന
നന്മനിറഞ്ഞൊരു നാടാണിത്‌

ഉപജീവനംതേടി മറുനാട്ടില്‍പോയാലും
അകതാരിന്‍ഉള്ളില്‍ കുളിര്‌മയായി
നിലനില്‍ക്കുമീ നാടിന്‍നന്മഎന്നും
ദൈവത്തിന്‍ സ്വന്തം.....കേരളനാട്‌......



ഷീബ വര്‍ഗീസ്‌