മാഞ്ചസ്റ്ററിലെ ജൂത ദേവാലയത്തിന് സമീപം ആക്രമണം, രണ്ട് മരണം; അക്രമിയെ വെടിവെച്ചു കൊന്നു

Oct 2, 2025 - 15:21
 0  5
മാഞ്ചസ്റ്ററിലെ ജൂത ദേവാലയത്തിന്  സമീപം ആക്രമണം, രണ്ട് മരണം; അക്രമിയെ വെടിവെച്ചു കൊന്നു

മാഞ്ചസ്റ്റർ: മാഞ്ചസ്റ്ററിലെ സിന​ഗോ​ഗിന് സമീപമുണ്ടായ ആക്രമണത്തിൽ രണ്ട് മരണം. ജൂതരുടെ പുണ്യദിനമായ യോം കിപ്പൂരിലാണ് ജൂത ദേവാലയത്തിന് സമീപം ആക്രമണം നടത്തിയത്. അക്രമി ദേവാലയത്തിന് പുറത്ത് നിൽക്കുകയായിരുന്ന ആൾക്കൂട്ടത്തിലേക്ക് കാർ ഓടിച്ചുകയറ്റിയ ശേഷം ആളുകളെ കത്തി ഉപയോ​ഗിച്ച് കുത്തുകയായിരുന്നു.

മൂന്ന് പേരുടെ നില ​ഗുരുതരമാണ്. വ്യാഴാഴ്ച രാവിലെയാണ് ആക്രമണമുണ്ടായത്. മാഞ്ചസ്റ്ററിൽ ജൂതന്മാർ കൂടുതലായി താമസിക്കുന്ന പ്രദേശത്താണ് ആക്രമണം നടന്നത്.

ആക്രമണം ഭയപ്പെടുത്തുന്നതാണെന്നും യോം കിപ്പൂരിൽ തന്നെ ഇത്തരം ഒരു ആക്രമണം നടന്നുവെന്നത് കൂടുതൽ ഭയപ്പെടുത്തുന്നുവെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ പറഞ്ഞു. ജൂത കലണ്ടറിലെ ഏറ്റവും പുണ്യമായ ദിവസമാണ് യോം കിപ്പൂർ.