അറബിക്കടലില്‍ ചരക്കുകപ്പല്‍ കടല്‍ക്കൊള്ളക്കാര്‍ തട്ടിയെടുത്തു; കപ്പലില്‍ 15 ഇന്ത്യക്കാര്‍

അറബിക്കടലില്‍ ചരക്കുകപ്പല്‍  കടല്‍ക്കൊള്ളക്കാര്‍ തട്ടിയെടുത്തു; കപ്പലില്‍ 15 ഇന്ത്യക്കാര്‍
ന്യൂഡല്‍ഹി: അറബിക്കടലില്‍ സൊമാലിയൻ തീരത്ത് നിന്നും ചരക്കുകപ്പല്‍ കടല്‍ക്കൊള്ളക്കാര്‍ തട്ടിയെടുത്തതായി റിപ്പോര്‍ട്ട്.തട്ടിയെടുത്ത കപ്പലിന് ചുറ്റും പറന്ന് നിരീക്ഷണം തുടരുകയാണെന്ന് നാവിക സേന അറിയിച്ചു. യുദ്ധകപ്പലായ ഐഎന്‍എസ് ചെന്നൈ വൈകാതെ തന്നെ ചരക്ക് കപ്പലിന് സമീപത്ത് എത്തുമെന്ന് അധികൃതര്‍ അറിയിച്ചു.

ലൈബീരിയന്‍ പതാക ഘടിപ്പിച്ച 'എംവി ലില നോര്‍ഫോള്‍ക്ക്' എന്ന ചരക്ക് കപ്പലാണ് ഇന്നലെ വൈകീട്ട് തട്ടിക്കൊണ്ടുപോയത്. ആറംഗ സംഘമാണ് കപ്പല്‍ റാഞ്ചിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. കപ്പലിലുണ്ടായിരുന്ന ജീവനക്കാരുമായി ആശയവിനിമയം നടത്തിയതായും സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച്‌ വാര്‍ത്താ ഏജന്‍സിസായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. തട്ടിക്കൊണ്ടു പോയതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.

ലൈബീരിയന്‍ പതാകയുള്ള 'എം.വി ലില നോര്‍ഫോക്' എന്ന ചരക്കുകപ്പലാണ് കൊള്ളക്കാര്‍ റാഞ്ചിയത്. സായുധരായ ആറ് കൊള്ളക്കാര്‍ ചേര്‍ന്ന് വ്യാഴാഴ്ച വെെകീട്ടാണ് കപ്പല്‍ റാഞ്ചിയതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കപ്പലില്‍ 15 ഇന്ത്യക്കാരുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ നിരീക്ഷണം ആരംഭിച്ചതായി ഇന്ത്യന്‍ നാവികസേന അറിയിച്ചു.

തട്ടിയെടുത്ത കപ്പലിന് ആവശ്യമായ രീതിയില്‍ സഹായമെത്തിക്കുന്നതിനായി ഐഎൻഎസ് ചെന്നൈയേയും എം.പി.എയും(മാരിടെെം പട്രോള്‍ എയര്‍ക്രാഫ്റ്റ്)വിന്യസിച്ചിട്ടുണ്ട്. അതേസമയം,തട്ടിയെടുത്ത കപ്പലിനെ മറികടന്ന് വെള്ളിയാഴ്ച രാവിലെയോടെ പറന്ന വിമാനം ജീവനക്കാര്‍ സുരക്ഷിതരാണെന്ന് ഉറപ്പുവരുത്തി. കപ്പലിന്റെ നീക്കം എം.പി.എ കൃത്യമായി നിരീക്ഷിക്കുന്നുണ്ട്.