അബുദാബി ഹിന്ദു ക്ഷേത്രം മാര്‍ച്ച്‌ ഒന്നു മുതല്‍ പൊതുജനങ്ങള്‍ക്കായി തുറക്കും

അബുദാബി ഹിന്ദു  ക്ഷേത്രം മാര്‍ച്ച്‌ ഒന്നു മുതല്‍ പൊതുജനങ്ങള്‍ക്കായി തുറക്കും

മാര്‍ച്ച്‌ ഒന്നു മുതല്‍ അബുദാബി ഹിന്ദു ക്ഷേത്രം  പൊതുജനങ്ങള്‍ക്കായി തുറക്കും. രാവിലെ ഒമ്ബത് മണി മുതല്‍ രാത്രി എട്ട് മണി വരെയാണ് മാര്‍ച്ച്‌ ഒന്ന് മുതല്‍ പ്രവേശന സമയം.

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 14നാണ് ബാപ്സ് ഹിന്ദു ക്ഷേത്രത്തിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചത്. ക്ഷേത്രത്തില്‍ തിങ്കളാഴ്ചകളില്‍ സന്ദര്‍ശകരെ അനുവദിക്കില്ല.

മാര്‍ച്ച്‌ ഒന്ന് മുതല്‍ വര്‍ധിച്ച്‌ വരുന്ന തിരക്ക് കണക്കിലെടുത്ത് ക്ഷേത്രം സന്ദര്‍ശിക്കാനാഗ്രഹിക്കുന്ന യുഎഇയിലുള്ളവരും വെബ്സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യണമെന്ന് അധികൃതർ അഭ്യര്‍ത്ഥിച്ചു.ഫെബ്രുവരി 15 മുതല്‍ 29 വരെ ഉദ്ഘാടനത്തിന് ശേഷം മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത യുഎഇയ്ക്ക് പുറത്തുള്ളവര്‍ക്കും വിഐപി അതിഥികള്‍ക്കും മാത്രമാണ് ക്ഷേത്രത്തില്‍ പ്രവേശനമുള്ളത്.