ഹമാസ് ബന്ദികളാക്കിയവരെ കണ്ടെത്താനായി തിരച്ചില്‍; ഇസ്രയേല്‍ കരസേന ഗാസയില്‍

ഹമാസ് ബന്ദികളാക്കിയവരെ കണ്ടെത്താനായി  തിരച്ചില്‍;   ഇസ്രയേല്‍   കരസേന ഗാസയില്‍

മാസ് ബന്ദികളാക്കിയവരെ കണ്ടെത്താനായി തിരച്ചില്‍ ആരംഭിച്ച്‌ ഇസ്രയേല്‍ സൈന്യം. ഇതിന്റെ ഭാഗമായി, ഇസ്രയേല്‍ കരസേന ഗാസ മുനമ്ബില്‍ പലയിടങ്ങളിലായി തിരച്ചില്‍ ആരംഭിച്ചു.

വ്യോമക്രണം രൂക്ഷമായി തുടരുന്നതിനിടെയാണ്, ഗാസയില്‍ കരസേനയുടെ നടപടികളും ഇസ്രയേല്‍ ആരംഭിച്ചത്. എന്നാല്‍, സൈന്യം പൂര്‍ണമായി ഗാസയില്‍ പ്രവേശിച്ചിട്ടില്ല.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഹമാസിന്റെ 320 കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയതായി ഇസ്രയേല്‍ സേന അറിയിച്ചു.

ഇസ്രയേല്‍ സേന ഗാസയില്‍ പ്രവേശിച്ചത് ഹമാസും സ്ഥിരീകരിച്ചു. ഇസ്രയേല്‍ സേനയുമായി ഏറ്റുമുട്ടല്‍ നടന്നതായും ഇസ്രയേലിന്റെ രണ്ട് ബുള്‍ഡോസറുകളും ഒരു ടാങ്കും തകര്‍ത്തതായും ഹമാസ് വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു. തങ്ങളുടെ ആക്രമണത്തെ തുടര്‍ന്ന ഇസ്രയേല്‍ സേന പിന്‍മാറി എന്നും ഹമാസ് അവകാശപ്പെട്ടു.

കഴിഞ്ഞദിവസം വെസ്റ്റ് ബാങ്കി