പ്ലസ്ടു കഴിഞ്ഞവർക്ക് ജർമനിയിൽ നേഴ്‌സിങ് പഠനത്തിന് ഇപ്പോൾ അപേക്ഷിക്കാം
പ്ലസ്ടു കഴിഞ്ഞവർക്ക് ജർമനിയിൽ നഴ്‌സിങ് പഠനത്തിന് ഇപ്പോൾ അപേക്ഷിക്കാം . ബയോളജി ഉള്‍പ്പെടുന്ന സയന്‍സ് സ്ട്രീമില്‍, പ്ളസ് ടുവിന് കുറഞ്ഞത് 60 ശതമാനം മാര്‍ക്കുള്ളവർക്കാണ് അപേക്ഷിക്കാനാകുക . ഇതോടൊപ്പം ജര്‍മ്മന്‍ ഭാഷയില്‍ B1, B2 ലെവല്‍ പാസ്സായവരുമാകണം (ഗോയ്ഥേ, ടെല്‍ക്, OSD, TestDaf എന്നിവിടങ്ങളില്‍ നിന്നും) അപേക്ഷകര്‍.
താല്‍പര്യമുള്ളവര്‍ക്ക് www.norkaroots.kerala.gov.in, www.nifl.norkaroots.org എന്നീ വെബ്ബ്സൈറ്റുകള്‍ സന്ദര്‍ശിച്ച്, മാര്‍ച്ച് ഏഴിനകം അപേക്ഷ നല്‍കാവുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് 0471~ 2770577, 2770536, 2770540, 2770539, 2770566 (ഓഫീസ് സമയത്ത്, പ്രവൃത്തി ദിനങ്ങളില്‍) എന്നീ നമ്പറുകളിലോ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ളോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91~8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.