റഷ്യയുമായി വെടിനിര്‍ത്തലില്ല: സെലൻസ്കി

റഷ്യയുമായി വെടിനിര്‍ത്തലില്ല: സെലൻസ്കി
ഖാര്‍കിവ്: റഷ്യയുമായി വെടിനിര്‍ത്തലില്ലെന്ന് യുക്രെയ്ൻ പ്രസിഡന്‍റ് വൊളോഡിമിര്‍ സെലൻസ്കി പ്രഖ്യാപിച്ചു. വെടിനിര്‍ത്തിയാല്‍ വീണ്ടും ആയുധം സംഭരിക്കാനുള്ള അവസരമായി റഷ്യ അതിനെ ഉപയോഗിക്കുമെന്ന് സെലൻസ്കി എസ്തോണിയയില്‍ പറഞ്ഞു.
യുദ്ധത്തിനാവശ്യമായ ഷെല്ലുകളും മിസൈലുകളും റഷ്യ ഉത്തരകൊറിയയില്‍നിന്നാണു വാങ്ങുന്നതെന്നും ഡ്രോണുകള്‍ ഇറാനാണു നല്‍കുന്നതെന്നും സെലൻസ്കി ആരോപിച്ചു.

കൂടുതല്‍ യുദ്ധസാമഗ്രികള്‍ക്കായി സെലൻസ്കി സഖ്യരാഷ്‌ട്രങ്ങളോട് അഭ്യര്‍ഥിച്ചെങ്കിലും അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ അനുകൂലമായി പ്രതികരിച്ചിട്ടില്ല.

ഇതിനിടെ, യുക്രെയ്നിലെ രണ്ടാമത്തെ വലിയ നഗരമായ ഖാര്‍കിവിലെ ഹോട്ടലിനുനേരേ റഷ്യ വ്യോമാക്രമണം നടത്തി.