അന്റാര്‍ട്ടിക്കയില്‍ പക്ഷിപ്പനി; ധ്രുവക്കരടി ചത്തു

അന്റാര്‍ട്ടിക്കയില്‍ പക്ഷിപ്പനി;   ധ്രുവക്കരടി ചത്തു

ക്ഷിപ്പനി ബാധിച്ച്‌ ആദ്യമായി ഒരു ധ്രുവക്കരടി ചത്തതായി റിപ്പോർട്ട്. വടക്കൻ അലാസ്‌കയിലാണ് വൈറസ് ബാധമൂലം കരടി ചത്തത്.

കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായാണ് വൈറസ് ധ്രുവപ്രദേശങ്ങളില്‍ എത്തിയതെന്നാണ് സൂചന.

അന്റാർട്ടിക്കയില്‍ ആദ്യമായാണ് അണുബാധ കണ്ടെത്തിയത്. H5N1 എന്ന പക്ഷിപ്പനി വൈറസ് സസ്തനികളിലടക്കം വിവിധ മൃഗങ്ങളില്‍ റിപ്പോർട്ട് ചെയ്തിരുന്നെങ്കിലും ആദ്യമായാണ് ധ്രുവക്കരടിയില്‍ കണ്ടെത്തുന്നത്.

അലാസ്‌കയിലെ ഒരു ധ്രുവക്കരടിയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചതൊടെ പ്രദേശത്തെ മുഴുവൻ ജീവജാലങ്ങളും അപകടത്തിലാണ്. ദേശാടനപക്ഷികള്‍ വഴി അലാസ്‌കയിലേക്ക് ഈ അണുബാധ എത്തിയെന്നാണ് ശാസ്ത്രജ്ഞർ നല്‍കുന്ന സൂചന