യെമനിലെ ഹൂതി ശക്തികേന്ദ്രങ്ങള്‍ യുഎസും ബ്രിട്ടണും ആക്രമിച്ചു

യെമനിലെ ഹൂതി ശക്തികേന്ദ്രങ്ങള്‍ യുഎസും ബ്രിട്ടണും ആക്രമിച്ചു

യെമന്‍: ചെങ്കടലില്‍ ചരക്കു കപ്പലുകള്‍ക്കുനേരേ ആക്രമണം നടത്തിയതിന്‍റെ പേരില്‍ യെമനിലെ ഹൂതികള്‍ക്കുനേരേ സൈനിക നടപടി ആരംഭിച്ച്‌ അമേരിക്കയും ബ്രിട്ടണും.

ധമര്‍, സദാ എന്നിവയടക്കമുള്ള ഹൂതി ശക്തികേന്ദ്രങ്ങളില്‍ കനത്ത നാശനഷ്ടമുണ്ടായി. യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ചും കപ്പലുകള്‍ ഉപയോഗിച്ചും ഒരേസമയം ആക്രമണം നടക്കുകയാണെന്നാണു റിപ്പോര്‍ട്ട്. ഹൂതികളുടെ നിയന്ത്രണത്തിലുള്ള തുറമുഖങ്ങളിലും ആക്രമണം ശക്തമാണ്. തിരിച്ചടിക്കുമെന്ന് ഹൂതികളും പ്രതികരിച്ചതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ഹമാസിനു പിന്തുണ പ്രഖ്യാപിക്കുന്നുവെന്ന് അറിയിച്ചാണ് ഹൂതികള്‍ ചെങ്കടലില്‍ ചരക്കു കപ്പലുകള്‍ക്കുനേരേ വ്യാപക ആക്രമണം ആരംഭിച്ചത്. ഡിസംബര്‍ 19നു ശേഷം 27 തവണ ചരക്കു കപ്പലുകള്‍ക്കുനേരേ ഹൂതികള്‍ ആക്രമണം നടത്തി. ഇതോടെ പല കപ്പലുകളും പരമ്ബരാഗതമായി ഉപയോഗിക്കുന്ന പാത ഉപേക്ഷിക്കുകയും കൂടുതല്‍ ദൈര്‍ഘ്യമുള്ള പാതകളിലേക്കു മാറുകയും ചെയ്തു. ഇത് ആഗോളതലത്തില്‍ ചരക്കു നീക്കത്തില്‍ വലിയ പ്രതിസന്ധി സൃഷ്ടിച്ച സാഹചര്യത്തിലാണ്  പ്രത്യാക്രമണം .