ഡെന്മാര്‍ക്കിലെ മാര്‍ഗരീത്ത രാജ്ഞി സ്ഥാനമൊഴിയുന്നു

ഡെന്മാര്‍ക്കിലെ മാര്‍ഗരീത്ത രാജ്ഞി സ്ഥാനമൊഴിയുന്നു

കോപ്പൻഹേഗൻ: ഡെന്മാര്‍ക്കിലെ രാജ്ഞി മാര്‍ഗരീത്ത പദവി ഒഴിയുന്നു. മാര്‍ഗരീത്ത ടെലിവിഷനിലൂടെ പുതുവത്സര സന്ദേശം നല്കുന്നതിനിടെ അപ്രതീക്ഷിതമായി ഇക്കാര്യം പ്രഖ്യാപിക്കുകയായിരുന്നു.

ഭരണത്തില്‍ 52 വര്‍ഷം പൂര്‍ത്തിയാക്കുന്ന ജനുവരി 14നാണു സ്ഥാനമൊഴിയുക. മകനും കിരീടാവകാശിയായ രാജകുമാരനുമായ ഫ്രെഡറിക് അടുത്ത രാജാവായി നിയമിക്കപ്പെടും. എണ്‍പത്തിമൂന്നുകാരിയായ മാര്‍ഗരീത്ത നിലവില്‍ ലോകത്തു ഭരണപദവിയുള്ള ഏക രാജ്ഞിയാണ്. കഴിഞ്ഞവര്‍ഷത്തെ ശസ്ത്രക്രിയയ്ക്കു പിന്നാലെയാണു സ്ഥാനമൊഴിയാനുള്ള ആലോചന ശക്തമായതെന്ന് മാര്‍ഗരീത്ത പറഞ്ഞു. ഫെഡറിക്കിന്‍റെ സ്ഥാനാരോഹണത്തിനു പ്രത്യേക ചടങ്ങുകള്‍ ഉണ്ടാകില്ല.