വേൾഡ് മലയാളീ കൗൺസിൽ നോർത്ത് ടെക്സാസ് പ്രൊവിൻസ് ക്രിസ്മസ്-പുതു വത്സര ആഘോഷവും പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും വിജയകരമായി നടത്തി

വേൾഡ് മലയാളീ കൗൺസിൽ നോർത്ത് ടെക്സാസ് പ്രൊവിൻസ് ക്രിസ്മസ്-പുതു വത്സര ആഘോഷവും പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും വിജയകരമായി നടത്തി
വേൾഡ് മലയാളീ കൗൺസിൽ നോർത്ത് ടെക്സാസ് പ്രൊവിൻസ്
ക്രിസ്‌തുമസ്‌ - പുതുവത്സരാഘോഷങ്ങള്‍ വർണ്ണാഭമായി
ആഘോഷിച്ചു. ജനുവരി 14-ന്‌ ഞായറാഴ്‌ച വൈകിട്ട്‌ 5:00 മണിക്ക്
കരോൾട്ടണിലെ ശ്രീ ഗുരുവായൂരപ്പൻ ടെംപിൾ ഓഡിറ്റോറിയത്തിൽ
എമ്മാ റോബിൻെറ മനോഹരമായ ക്രിസ്മസ് പ്രാർത്ഥനാ
ഗാനത്തോടെ പരിപാടികൾ ആരംഭിച്ചു.
പുതിയ വർഷത്തെ പ്രസിഡണ്ട് ആൻസി തലച്ചെല്ലൂർ മുഖ്യ
അതിഥികൾക്കും മാന്യ സദസ്സിലെ എല്ലാവർക്കും ഹാർദ്ദവമായ
സ്വാഗതം അർപ്പിച്ചു. അതോടൊപ്പം കഴിഞ്ഞ രണ്ടു വർഷത്തെ
പ്രോവിൻസിൻെറ പ്രവർത്തനങ്ങളെക്കുറിച്ചും ഒരു അവലോകനം
നടത്തി.
മുഖ്യ അതിഥി ആയ സെൻ്റ് ഇഗ്നേഷ്യസ് മലങ്കര യാക്കോബാ ചർച്ച
വികാരി റവ ഫാദർ മാത്യു എം ജേക്കബ് ഭദ്ര ദീപം കൊളുത്തി
പരിപാടികൾ ഉൽഘാടനം ചെയ്തു. WMC ഗ്ലോബൽ ചെയർമാൻ
ഗോപാല പിള്ള, അമേരിക്ക റീജിയൺ പ്രസിഡണ്ട് ജോൺസൺ
തലച്ചെല്ലൂർ, അഡ്വൈസറി ബോർഡ് ചെയർമാൻ ഫിലിപ്പ് തോമസ്,
വൈസ് ചെയർപേഴ്സൺ ശാന്ത പിള്ള, WMC നോർത്ത് ടെക്സാസ്
പ്രൊവിൻസ് പ്രസിഡണ്ട് ആൻസി തലച്ചെല്ലൂർ, ചെയർമാൻ സുകു
വർഗീസ്, വൈസ് പ്രസിഡണ്ട് അജയകുമാർ, ഡാളസ് പ്രൊവിൻസ്
വൈസ് പ്രസിഡണ്ട് എബ്രഹാം തോമസ് എന്നിവരും മറ്റു തിരികൾ
കൊളുത്തി.
ഗ്ലോബൽ ചെയർമാൻ ഗോപാലപിള്ള സത്യ വാചകം
ചൊല്ലിക്കൊടുത്തു .
നോർത്ത് ടെക്സാസ് പ്രൊവിൻസിൻെറ 2024 - 2026
ലെ പുതിയ ഭാരവാഹികൾ സ്ഥാനമേറ്റെടുത്തു.
മുഖ്യ അതിഥി ആയ
റവ ഫാദർ മാത്യു എം ജേക്കബ് നല്ല ഒരു ക്രിസ്മസ് - പുതുവത്സര
സന്ദേശം സദസിനു നൽകി. പഴയ കാലത്തെ ന്യൂനതകൾ മറന്ന് പുതിയ
കാര്യങ്ങൾ സ്വീകരിക്കുവാൻ എല്ലാവരും തയ്യാറാകണമെന്ന് അച്ഛൻ
ആഹ്വാനം ചെയ്തു. ഗ്ലോബൽ ചെയർമാൻ ഗോപാല പിള്ള
ആശംസാപ്രസംഗത്തിൽ ആഗസ്റ്റ് 2,3,4 തിരുവനന്തപുരത്തു വച്ച്
നടക്കാൻ പോകുന്ന ഗ്ലോബൽ കോൺഫറൻസിനെ പറ്റി സംസാരിച്ചു.
അമേരിക്ക റീജിയൺ പ്രസിഡണ്ട് ജോൺസൺ തലച്ചെല്ലൂർ
ആശംസകൾ അർപ്പിച്ചു. അതോടൊപ്പം ഒർലാണ്ടോ ഫ്ലോറിഡ യിൽ
ഏപ്രിൽ 5 ,6 ,7 ന് നടക്കുന്ന അമേരിക്ക റീജിയൺ
കോൺഫെറെൻസിലേക്ക് എല്ലാ മെമ്പേഴ്സിനെയും ക്ഷണിക്കുകയും
എല്ലാവരും വന്ന് സഹകരിച്ച്‌ ഈ കോൺഫറൻസ്
വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിച്ചു അഡ്വൈസറി ബോർഡ്
ചെയർമാൻ ഫിലിപ്പ് തോമസ്, ഡാളസ് പ്രൊവിൻസ് വൈസ്
പ്രസിഡണ്ട് എബ്രഹാം തോമസ്, വൈസ് ചെയർമാൻ വർഗീസ് ജോൺ
എന്നിവർ ആശംസാ പ്രസംഗം നടത്തി.
കുട്ടികളും മുതിർന്നവരും പങ്കെടുത്ത വിവിധ കലാപരിപാടികൾ
കൊണ്ട് ക്രിസ്മസ് ന്യൂ ഇയർ ആഘോഷം വർണ്ണാഭമായി. WMC
നോർത്ത് ടെക്സാസ് മെംബേർസ് (അൽഫോൻസാ കാത്തലിക് ചർച്
കോപ്പേൽ മെംബേർസ് ) അവതരിപ്പിച്ച ക്രിസ്മസ് കരോൾ ഗാനം
വളരെ ശ്രദ്ധേയമായി.
ശീതൾ സെബിൻെറ നർത്തഗി സ്കൂൾ ഓഫ് ഡാൻസ് ലെ 18 കുട്ടികൾ
അവതരിപ്പിച്ച അതി സുന്ദരമായ ക്രിസ്മസ് നൃത്തം കാണികളെ
ആനന്ദ പുളകിതരാക്കി.
ക്രിഷാ സക്കറിയ, ജോപ്പൻ ആലുക്കൽ എന്നിവർ ശ്രുതി മധുരമായ
ക്രിസ്ത്യൻ ഭക്തി ഗാനങ്ങൾ പാടി എല്ലാവരെയും സന്തോഷിപ്പിച്ചു.
പ്രെയ്‌സി മാത്യു നൃത്ത സംവിധാനം ചെയ്ത് ഗ്രേസ് ഓഫ് ഡാൻസ്
ഗ്രൂപ്പിലെ 6 ചെറിയ കുട്ടികൾ വളരെ മനോഹരമായ ഒരു നൃത്തം
അവതരിപ്പിച്ചു സദസിൻെറ കൈയടി നേടി.
 
അവസാനമായി ഹണി ജിജോ കോർഡിനേറ്ററായ ലൂയിസ് വിൽ
ഗ്രൂപ്പിലെ 7 യുവ സുന്ദരികളുടെ ദൃശ്യ സുന്ദരമായ സിനിമാറ്റിക് ഗ്രൂപ്പ്
ഡാൻസ് കാണികളുടെ പ്രശംസ പിടിച്ചു പറ്റി.
നോർത്ത് ടെക്സാസ് പ്രൊവിൻസ് വൈസ് പ്രസിഡണ്ട് അജയകുമാർ
മട്ടമ്മേൽ എല്ലാവർക്കും കൃതജ്ഞത അർപ്പിച്ചു. തുട ക്കം മുതൽ
പരിപാടിയുടെ അവസാനം വരെ എം സി യായി പ്രൊവിൻസ്
സെക്രട്ടറി സ്മിത ജോസഫും നിഷ തോമസും വളരെ ഭംഗിയായി
പ്രോഗ്രാം നടത്തി.
2024 - 2026 ലെ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിക്ക്
എല്ലാവരും അഭിനന്ദനം അറിയിച്ചു. 
വിഭവ സമൃദ്ധമായ വിരുന്നിൽ
പങ്കെടുത്ത ശേഷം എല്ലാവരും സന്തോഷത്തോടെ മടങ്ങി.
2024 - 2026 പുതിയ ഭാരവാഹികൾ
ചെയർമാൻ - സുകു വർഗീസ്
പ്രസിഡണ്ട്- ആൻസി തലച്ചെല്ലൂർ
സെക്രട്ടറി - സ്മിത ജോസഫ്
ട്രെഷറർ - സിറിൽ ചെറിയാൻ
വൈസ് പ്രസിഡണ്ട് അഡ്മിനിസ്ട്രേഷൻ - ജോസഫ്(സിജോ) മാത്യു
വൈസ് പ്രസിഡണ്ട് ഓർഗനൈസേഷൻ - അജയകുമാർ മട്ടമ്മേൽ
വൈസ് ചെയർ പേഴ്സൺ - സെലീന ജോസഫ്
കമ്മിറ്റി മെംബേർസ് - ജിനു ജോസഫ്, ഷാജു ജോസഫ്,
ജോപ്പൻ ആലുക്കൽ, ആൻസി ജോസഫ്, ലിസി സിറിൽ,
ഷീബാ മത്തായി, & പ്രിയാ ചെറിയാൻ