ഡബ്ല്യൂ എം സി ലോഗോ തർക്കത്തിൽ ഔദ്യോഗിക പക്ഷം - World Malayalee Council (America Region), Inc –ന് വിജയം

ഡബ്ല്യൂ എം സി ലോഗോ തർക്കത്തിൽ ഔദ്യോഗിക പക്ഷം - World Malayalee Council (America Region), Inc –ന് വിജയം
വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയനിൽ നിലനിന്നിരുന്ന ലോഗോ തർക്കത്തിന് പരിസമാപ്തി. വേൾഡ് മലയാളി കൗൺസിലിൻെറ ലോഗോ, ചാക്കോ കോയിക്കലേത്ത് ചെയർമാനും, ജോൺസൺ തലച്ചെല്ലൂർ പ്രസിഡൻറ്റും, അനീഷ് ജെയിംസ് ജനറൽ സെക്രെട്ടറിയും, സജി പുളിമൂട്ടിൽ ട്രഷററും ആയിട്ടുള്ള വേൾഡ് മലയാളി കൗൺസിലിനു മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ എന്നും മറ്റു സംഘടനകൾ ഇത് ഉപയോഗിക്കുന്നത് നിയമ വിരുദ്ധമാണെന്നും ടെക്സസ് ഡിസ്ട്രിക്‌ട് കോർട് ജഡ്ജി എഡ്‌ കിൻകേട്‌ വിധി ന്യായത്തിലൂടെ വ്യക്തമാക്കി.
വേൾഡ് മലയാളി കൗൺസിലിൻെറ ലോഗോയ്ക്ക് അമേരിക്കയുൾപ്പെടെ നിരവധി രാജ്യങ്ങളിൽ ട്രേഡ് മാർക്ക് റെജിസ്ട്രേഷൻ ഉള്ളതാണെന്നും സ്ഥാനലബ്‌ധിക്കുവേണ്ടി അത് ദുരുപയോഗം ചെയ്യുന്നത് അപലപനീയമാണെന്നും വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ചെയർമാൻ ഗോപാലപിള്ള പറഞ്ഞു. വേൾഡ് മലയാളി കൗൺസിലിൻെറ  ഈ വിജയത്തിൽ സന്തോഷിക്കുന്നുവെന്നും സംഘടനയിൽ കുത്സിത പ്രവർത്തനം നടത്തുന്നവർക്ക് ഇതൊരു പാഠമായിരിക്കട്ടെയെന്നും ഗ്ലോബൽ പ്രസിഡന്റ് ജോൺ മത്തായി അഭിപ്രായപ്പെട്ടു. വേൾഡ് മലയാളി കൗൺസിലിൻെറ എല്ലാ പ്രോവിൻസുകളും മാതൃസംഘടനയോടു ചേർന്ന് ഈ ആഗോള നെറ്റ്‌വർക്കിന്റെ ഭാഗമായി പ്രവർത്തിക്കണമെന്ന് ഗ്ലോബൽ ജനറൽ സെക്രെട്ടറി പിന്റോ  കണ്ണമ്പള്ളി ആഹ്വാനം ചെയ്തു. 
 
1995 ജൂലൈ മാസത്തിൽ ന്യൂജേഴ്‌സിയിൽ സ്ഥാപിതമായ വേൾഡ് മലയാളീ കൗൺസിൽ ഇന്ന് ലോകമെമ്പാടുമുള്ള മലയാളികളുടെ ആഗോള സംഘടനയായി മാറിക്കഴിഞ്ഞിരിക്കുകയാണ്. വേൾഡ് മലയാളീ കൗൺസിലിൻെറ പതിമൂന്നാമത് ഗ്ലോബൽ കോൺഫറൻസ് ബഹറിനിൽ വച്ച് അതിഗംഭീരമായി കഴിഞ്ഞ വർഷം (2022) നടക്കുകയുണ്ടായി. WMC യുടെ അടുത്ത ബൈനീയൽ ഗ്ലോബൽ കോൺഫറൻസ് 2024 - ലാണ് നടക്കുക.
 
വേൾഡ് മലയാളി കൗൺസിൽ എന്ന് അവകാശപ്പെടുന്ന മറ്റൊരു ഗ്രൂപ്പ് വേൾഡ് മലയാളി കൗൺസിലിൻെറ എന്ന പേരിൽ   ഡ്യൂപ്ലിക്കേറ്റ് ലോഗോ നിർമിച്ച്  1995 മുതൽ പ്രവർത്തിക്കുന്നു  എന്ന അവകാശവാദവുമായി രംഗത്തുണ്ട് . യഥാർത്ഥത്തിൽ ഈ ഗ്രൂപ്പ് ആരംഭിച്ചത് 2010ൽ മാത്രമാണ്.  
 
#WMCTrademark